ചങ്ങനാശ്ശേരിയിൽ ആയിരങ്ങൾ അണിനിരന്ന നാമജപഘോഷയാത്ര

Last Updated:
കോട്ടയം: ശബരിമലയിലെ ആചാര സംരക്ഷണത്തിനായി ചങ്ങനാശ്ശേരിയിൽ ആയിരങ്ങൾ അണിനിരന്ന നാമജപഘോഷയാത്ര. ആയിരക്കണക്കിന് സ്ത്രീകളായിരുന്നു നാമജപഘോഷയാത്രയിൽ പങ്കെടുത്തത്. മൂന്നു തന്ത്രിമാരും പരസ്യ പ്രതിഷേധത്തിൽ ഇതാദ്യമായി പങ്കെടുത്തു. ശബരിമല ക്ഷേത്രത്തിന്‍റെ താന്ത്രികാവകാശത്തിന്‍റെ ചുമതലക്കാരായ താഴമൺ കുടുംബത്തിലെ കണ്ഠര് മോഹനര്, കണ്ഠര് രാജീവര്, കണ്ഠര് മഹേഷ് മോഹനര് എന്നീ മൂന്നു തന്ത്രിമാരും പരസ്യപ്രതിഷേധത്തിൽ പങ്കെടുത്തു.
വേദവക്കാട് ക്ഷേത്രം മുതൽ എൻ എസ് എസ് ആസ്ഥാനം വരെയാണ് നാമജപഘോഷയാത്ര നടന്നത്. എൻ എസ് എസ് അടക്കമുള്ള 17 ഹൈന്ദവസംഘടനകൾ സംയുക്തമായാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. പ്രത്യേക ആഹ്വാനങ്ങൾ ഒന്നുമില്ലാതെ ആയിരുന്നു ഘോഷയാത്ര. എന്നാൽ, ആയിരക്കണക്കിന് സ്ത്രീകളാണ് ഘോഷയാത്രയിൽ പങ്കെടുക്കുന്നതിനായി എത്തിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
advertisement
മന്നം ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനത്തിൽ പന്തളം കൊട്ടാരം പ്രതിനിധി ശശികുമാർ വർമ പങ്കെടുത്തു. 600 വർഷം പിന്നിടുന്ന ആചാരനുഷ്ഠാനങ്ങളെ വെല്ലുവിളിച്ച് ചരിത്രമറിയാതെയാണ് ഈ ചരിത്രവിധ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്‍റ് അക്കീരമൺ കാളിദാസ ഭട്ടതിരി ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ആയിരങ്ങൾ ഏറ്റുചൊല്ലി.
ക്ഷേത്രത്തിന്‍റെ നാശത്തിനാണ് സുപ്രീംകോടതി വിധി വഴി വെയ്ക്കുകയെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. അതേസമയം, ഇങ്ങനെയൊരു വിധി സ്വപ്നത്തിൽ പോലും കാണാൻ കഴിയില്ലെന്ന് കണ്ഠരര് മോഹനര് പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എം പിയും പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചങ്ങനാശ്ശേരിയിൽ ആയിരങ്ങൾ അണിനിരന്ന നാമജപഘോഷയാത്ര
Next Article
advertisement
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ  വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
  • ഭൂട്ടാനിൽ നിന്ന് അനധികൃതമായി കേരളത്തിൽ എത്തിച്ച 200ഓളം വാഹനങ്ങളിൽ 36 എണ്ണം കസ്റ്റംസ് പിടിച്ചെടുത്തു.

  • മലയാള സിനിമാ നടന്മാർ ഉൾപ്പെടെയുള്ളവർ അനധികൃതമായി കൊണ്ടുവന്ന വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കസ്റ്റംസ്.

  • വാഹനങ്ങൾ ഇറക്കുമതി ചെയ്തതിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ ഉണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

View All
advertisement