മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

Last Updated:

നിറയെ വെള്ളമുണ്ടായിരുന്ന കനാലിൽ വീണ ഉടനെ തന്നെ കാർ ഒഴുകി നീങ്ങി

News18
News18
എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം ഇലഞ്ഞിയിൽ കാർ കനാലിലേക്ക് മറിഞ്ഞ് അപകടം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിലാണ് നിയന്ത്രണം വിട്ട് കാർ കനാലിലേക്ക് മറിഞ്ഞത്. കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇലഞ്ഞി കൂര് സ്വദേശികളായ മാർവിൻ ജിജോ, ടിന്റോ ജോർടി, ബിനോജൻ മനോജ് എന്നീ സുഹൃത്തുക്കളാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
നിറയെ വെള്ളമുണ്ടായിരുന്ന കനാലിൽ വീണ ഉടനെ തന്നെ കാർ ഒഴുകി നീങ്ങി. എന്നാൽ, കാറിന്റെ ​ഗ്ലാസ്സുകൾ താഴ്ന്നു കിടന്നതിനാൽ വെള്ളം അകത്തേക്ക് കയറാതിരുന്നത് ഇവരുടെ രക്ഷയ്ക്ക് കാരണമായി. കൂത്താട്ടുകുളം കിഴകൊമ്പ് പുതുശ്ശേരിയിൽ വിനോദാണ് മൂവരെയും രക്ഷപ്പെടുത്തി കരക്കെത്തിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement