കോഴിക്കോട് സ്വകാര്യബസ് വളവ് തിരിയുന്നതിനിടെ മൂന്ന് യുവതികൾ പുറത്തേക്കു തെറിച്ചുവീണു; പൊലീസ് കേസെടുത്തു

Last Updated:

പുറത്തേക്കു തെറിച്ചുവീണ യുവതികളിൽ ഒരാളുടെ മൂന്ന് പല്ലുകൾ കൊഴിഞ്ഞു പോയി, ഭാഗ്യം കൊണ്ട് മാത്രമാണ് ടയർ ശരീരത്തിൽ കയറാതിരുന്നതെന്ന് പരിക്കേറ്റവർ പറഞ്ഞു

സുശാന്ത് വടകര
കോഴിക്കോട്: ബസിൽ നിന്ന് തെറിച്ച് വീണ് മൂന്ന് യുവതികൾക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽനിന്ന് മൂന്ന് പേർ തെറിച്ചുവിണത്. കോഴിക്കോട് എടച്ചേരി പോലീസാണ് കേസെടുത്തത്.
വടകര കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസിൽ നിന്നാണ് മൂന്ന് യുവതികൾ തെറിച്ചു വീണത്. തലായിയിൽ നിന്ന് ബസിൽ കയറിയ ഇവർ ഒരു വളവിൽ വെച്ച് ബസിന്റെ വാതിലിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. ഒരാളുടെ മൂന്ന് പല്ലുകൾ കൊഴിഞ്ഞു പോയി. മൂവർക്കും സാരമായ പരിക്കേറ്റിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ടയർ ശരീരത്തിൽ കയറാതിരുന്നതെന്ന് പരിക്കേറ്റവർ പറഞ്ഞു.
advertisement
ബസ് എടച്ചേരി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവർക്കെതിരെ കേസെടുത്തു. ഈ റൂട്ടിൽ ചില സ്വകാര്യ ബസുകൾ അമിത വേഗത്തിലാണ് ഓടുന്നതെന്ന് നാട്ടുകാർ പറയുന്നു.
News Summary- A case has been registered by the police in three young women being injured after falling from the private bus. Last day, three persons were fell down from a running private bus. Kozhikode Edachery Police registered the case.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് സ്വകാര്യബസ് വളവ് തിരിയുന്നതിനിടെ മൂന്ന് യുവതികൾ പുറത്തേക്കു തെറിച്ചുവീണു; പൊലീസ് കേസെടുത്തു
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement