തൃശ്ശൂർ : ചീയാരത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ നീതുവിന്‍റെ സംസ്കാരം ഇന്ന്. പെണ്‍കുട്ടിയുടെ പോസ്റ്റ്മോർട്ടം നടപടികൾ കഴിഞ്ഞ ദിവസം വൈകിട്ടോടെ പൂർത്തിയായിരുന്നു. രാവിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കളും നാട്ടുകാരും അന്തിമോപചാരം അർപ്പിച്ച ശേഷം ശാന്തിഘട്ടിൽ സംസ്കരിക്കും.
അതേസമയം സംഭവത്തിലെ പ്രതി നിതീഷിന്‍റെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെ നെടുപുഴ പൊലീസ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. നീതുവിന്റെ വീട്ടിലെത്തി കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച നിതീഷിനെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. അബോധാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇയാളെ ആരോഗ്യ നില തൃപ്തികരമായതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. നിതീഷിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. എംബിഎ ബിരുദധാരിയായ നിതീഷ് കൊച്ചിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട നീതുവുമായി കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് നിതീഷ് പൊലീസിനോട് പറഞ്ഞത്.പിന്നീട് ഈ ബന്ധം തകർന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും യുവാവ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം രാവിലെയാണ് ബിടെക് വിദ്യാർഥിയായ നീതുവിന്റെ വീടിലെത്തി നിതീഷ് പെണ്‍കുട്ടിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും നീതു മരിച്ചിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.