ക്യാപ്റ്റൻ നിർമലിന്റെ മ്യതദേഹം നാളെ നാട്ടിലെത്തിക്കും ; കണ്ണീരോടെ ജന്മനാട്
- Published by:Amal Surendran
- news18-malayalam
Last Updated:
കാർഗിൽ യുദ്ധകാലത്താണ് മകൻ സൈനിക സേവനം വേണമെന്ന് തീരുമാനിച്ചതെന്ന് അച്ഛൻ ശിവരാജൻ പറയുന്നു.
കാെച്ചി : മധ്യപ്രദേശിലെ മിന്നൽ പ്രളയത്തിൽ കാണാതായ മലയാളി ക്യാപ്റ്റൻ നിർമൽ ശിവരാജന്റെ മൃതദേഹം കണ്ടെത്തി. കൊച്ചി മാമംഗലം സ്വദേശിയായ നിർമൽ ശിവരാജനെ തിങ്കളാഴ്ചയാണ് കാണാതായത്. മൃതദേഹം നാളെ നാട്ടിലെത്തിക്കും
ആഗസ്റ്റ് 15 ന് ജബൽപൂരിൽ നിന്ന് സൈനിക ഓഫീസറായ ഭാര്യയെ കണ്ടു മടങ്ങി വരുമ്പോഴാണ് മലയാളി ക്യാപ്റ്റൻ നിർമൽ ശിവരാജൻ അപകടത്തിൽ പെട്ടത്. ജോലി സ്ഥലമായ പാച്മാഡിയിലേക്ക് 85 കിലോമീറ്റർ കൂടി ഉണ്ടെന്നും റോഡിൽ തടസമായതിനാൽ മറ്റാെരു വഴിയിലൂടെ പോവുകയാണെന്നും നാട്ടിൽ മാതാപിതാക്കളെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ജി പി എസ് ഘടിപ്പിച്ച വാഹനത്തിലായിരുന്നു യാത്ര. രാത്രി എട്ടരയോടെ ഭാര്യയെ അവസാനമായി വിളിച്ചു. പിന്നീട് ബന്ധമുണ്ടായില്ല. ഇന്ന് രാവിലെ നിർമൽ സഞ്ചരിച്ച കാർ കണ്ടെടുത്തു. ഉച്ചയോടെ നിർമൽ ശിവരാജന്റെ മൃതദേഹവും കണ്ടെത്തി. മഖൻ നഗറിലെ ബച്വര ഗ്രാമത്തിന് സമീപം കുറ്റിക്കാട്ടിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഡ്രെയിനിന്റെ ഒഴുക്ക് വിലയിരുത്താൻ ക്യാപ്റ്റന് കഴിഞ്ഞില്ലെന്ന് എസ് പി ഗുർകരൻ സിങ് പറഞ്ഞു.
advertisement
കാർഗിൽ യുദ്ധകാലത്താണ് മകൻ സൈനിക സേവനം വേണമെന്ന് തീരുമാനിച്ചതെന്ന് അച്ഛൻ ശിവരാജൻ പറയുന്നു.
ബാങ്കിലും നിരവധി കമ്പനികളിലും ജോലി കിട്ടിയെങ്കിലും നിർമ്മൽ കൂട്ടാക്കിയില്ല. പട്ടാളത്തിൽ തന്നെ സേവനം ചെയ്യണമെന്ന് നിർബന്ധം പിടിച്ചു. അടുത്ത മാസം മൂന്നിന് മധ്യപ്രദേശിൽ മകന്റെ അടുത്തേക്ക് അച്ഛനും അമ്മയും സഹോദരിയും പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു
advertisement
മ്യതദേഹം നാളെ നാട്ടിലെത്തിക്കും. പച്ചാളം ശ്മശാനത്തിലാണ് സംസ്കരം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 18, 2022 7:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ക്യാപ്റ്റൻ നിർമലിന്റെ മ്യതദേഹം നാളെ നാട്ടിലെത്തിക്കും ; കണ്ണീരോടെ ജന്മനാട്