മലയാളി സൈനികനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. എറണാകുളം മാമംഗലം സ്വദേശി ക്യാപ്റ്റൻ നിർമൽ ശിവരാജനെയാണ് മധ്യപ്രദേശ് പച്മഡിയിൽ വച്ച് തിങ്കളാഴ്ച കാണാതായത്. ജപൽപൂരിൽ ലെഫ്റ്റനന്റ് ആയി ജോലി നോക്കുന്ന ഭാര്യ ഗോപി ചന്ദ്രയെ കണ്ടശേഷം ജോലിസ്ഥലത്തേയ്ക്ക് തിരികെ മടങ്ങുന്നതിനിടെയാണ് ഇദ്ദേഹത്തെ കാണാതായത്.
Also Read - News Highlights Today Live Updates| ഗവർണര്‍- സർക്കാർ പോര്; റോഡിൽ ക്രമക്കേടെന്ന് വിജിലന്‍സ്
മധ്യപ്രദേശ് പൊലീസും സൈന്യവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ പച്മഡി എ ഇ സി ട്രെയിനിങ് കോളേജ് ആൻഡ് സെന്ററിലാണ് നിലവിൽ നിർമൽ സേവനം അനുഷ്ഠിച്ചിരുന്നത്. മാമംഗലം ഭാഗ്യതാര നഗറിൽ പെരുമൂഴിക്കൽ പി കെ ശിവരാജന്റെ മകനാണ്.
Also Read- 'സഹപ്രവർത്തകന്റെ ഫോണിലെ ലോൺ ആപ്പ് വഴി യുവതിക്ക് സംഭവിച്ചത്' മുന്നറിയിപ്പുമായി പൊലീസ്
ഓഗസ്റ്റ് 15 ന് ഭാര്യയെ ജബൽപൂരിൽ എത്തി സന്ദർശിച്ച ശേഷം മടങ്ങുകയാണെന്ന് വീട്ടിൽ വിളിച്ച് അറിയിച്ചിരുന്നു. 15 ന് വൈകീട്ട് 7.30 നാണ് വീട്ടുകാരെ വിളിച്ചത്. ജോലിസ്ഥലത്തേക്ക് എത്താൻ 85 കിലോമീറ്റർ കൂടിയുണ്ടെന്നും മഴ കാരണം റോഡിൽ തടസ്സങ്ങളുണ്ടെന്നുമാണ് പറഞ്ഞത്.
Also Read- കുടുംബശ്രീ സ്ത്രീകൾ തമ്മിലുള്ള തർക്കം പുരുഷന്മാര് ഏറ്റെടുത്തു; സംഘര്‍ഷത്തിൽ 10 പേർക്ക് പരിക്ക്
ജബൽപൂരിൽ സൈന്യത്തിൽ തന്നെ ക്യാപ്റ്റനായ ഭാര്യയെയും രാത്രി എട്ടരയോടെ ഫോണിൽ വിളിച്ചിരുന്നു. റോഡിൽ തടസ്സമുള്ളതിനാൽ വഴി മാറിയാണ് സഞ്ചരിക്കുന്നതെന്നും പറഞ്ഞു. ഇതിനു ശേഷം ഒരു വിവരവും ലഭിച്ചിട്ടില്ല. വാഹനത്തിലെ ജിപിഎസും വീട്ടുകാരുമായി ഷെയർ ചെയ്തിരുന്നു. കണ്ടെത്താനുള്ള തിരച്ചിൽ നടക്കുകയാണെന്ന് നിർമൽ ജോലി ചെയ്യുന്ന യൂണിറ്റിലെ കേണൽ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്.
Also Read- എട്ടാം വർഷവും മുടക്കിയില്ല; ഉണ്ണിക്കണ്ണന്റെ ചിത്രവുമായി ജസ്ന ഗുരുവായൂരെത്തി
മാമംഗലത്തെ വീട്ടിലെത്തി ഹൈബി ഈഡൻ എംപി നിർമിലിന്റെ പിതാവുമായി കൂടിക്കാഴ്ച്ച നടത്തി. ടി ജെ വിനോദ് എം എൽ എയും കൗൺസിലർ ദീപ്തി മേരി വർഗീസും കൂടെയുണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടെത്താനുള്ള നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ഹൈബി ഈഡൻ എം പി അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Army Jawan, Hibi eden, Missing