ഇന്ന് രാത്രി കൊച്ചിയിലുണ്ടോ? ഇതൊന്നു ശ്രദ്ധിക്കൂ
Last Updated:
രാത്രി 10 മുതൽ പുലർച്ചെ 6 മണി വരെ എസ്.എ റോഡിൽ പള്ളിമുക്ക് മുതൽ മനോരമ ജംഗ്ഷൻ വരെയാണ് നിയന്ത്രണം
കൊച്ചി : നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. കൊച്ചി മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ട് എസ്.എ റോഡിൽ സൗത്ത് ഓവർ ബ്രിഡ്ജ് ഭാഗത്ത് പണി നടക്കുന്നതിനാൽ രാത്രി 10 മുതൽ പുലർച്ചെ 6 മണി വരെ എസ്.എ റോഡിൽ പള്ളിമുക്ക് മുതൽ മനോരമ ജംഗ്ഷൻ വരെയാണ് നിയന്ത്രണം. ഈ സമയത്തേക്ക് പകരം ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സിറ്റി പൊലീസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
പുതിയ ഗതാഗതക്രമീകരണം ഇങ്ങനെ
1. M.G റോഡിൽ നിന്ന് കടവന്ത്ര, വൈറ്റില ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ രാജാജി റോഡ്, എ.എല്‍.ജേക്കബ് മേല്‍പ്പാലം (കെഎസ്ആർടിസി), സലിംരാജൻ റോഡ്, കടവന്ത്ര വഴി വൈറ്റില ഭാഗങ്ങളിലേക്ക് പോകണം
2. തേവര ഭാഗത്തു നിന്നും കടവന്ത്ര, വൈറ്റില ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അറ്റ്ലാന്റീസ് ഗേറ്റ്, മനോരമ ജംഗ്ഷൻ വഴി പോകണം
3. വൈറ്റിലയിൽ നിന്നും എംജി റോഡ് ഭാഗങ്ങളിലേക്ക് വരുന്ന വാഹനങ്ങൾ കടവന്ത്ര, മനോരമ ജംഗ്ഷൻ, പനമ്പള്ളി നഗർ, അറ്റ്ലാന്‍റിസ് ഗേറ്റ്, സലിംരാജൻ റോഡ്, രാജാജി റോഡ് വഴി പോകണം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 13, 2019 1:05 PM IST


