വയനാട് വിനോദയാത്രയ്ക്കിടെ ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ പുഴയിൽ ചാടിയ 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
കോഴിക്കോട് കൊടുവള്ളി മസ്ജിദ്ദുൽ ഹസ്വ ഇശാ സുന്നി ദർസിലെ വിദ്യാർത്ഥികളാണ്
വയനാട്ടിൽ കേരള കർണാടക അതിർത്തി ഗ്രാമമായ ബാവലിയിലെ പുഴയിൽ കോഴിക്കോട് സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. രാവിലെ 7 മണിയോടെയായിരുന്നു അപകടം. കോഴിക്കോട് പതിമംഗലം സ്വദേശി അഷ്റഫിന്റെ മകൻ ആഷിഖ് (15), കൊയിലാണ്ടി സ്വദേശി ഷംഷീറിന്റെ മകൻ അദ്‌നാൻ (17) എന്നിവരാണ് മരിച്ചത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
കോഴിക്കോട് കൊടുവള്ളി മസ്ജിദ്ദുൽ ഹസ്വ ഇശാ സുന്നി ദർസിലെ വിദ്യാർത്ഥികളാണ്. രണ്ടു ദിവസം മുൻപ് മൈസൂർ ഭാഗത്ത് വിനോദയാത്ര പോയി ഇന്ന് മടങ്ങുന്നതിനിടെ രാവിലെ ബാവലി മഖാം ശരീഫ് സന്ദർശിക്കുകയായിരുന്നു. ഇതിനിടെ സമീപത്തെ ബാവലി പുഴയിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു.
മുബഷീർ എന്ന കുട്ടി ഒഴുക്കിൽപ്പെട്ടതോടെ നീന്തൽ അറിയാവുന്ന ആഷിഖും അദ്നാനും രക്ഷിക്കാനായി രംഗത്തിറങ്ങുകയായിരുന്നു എന്നാണ് ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികളിൽ നിന്നുളള വിവരം. മുബഷീറിനെ രക്ഷപ്പെടുത്തിയെങ്കിലും ഇരുവരും മുങ്ങിപ്പോകുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ എത്തിയാണ് ഇരുവരെയും മുങ്ങിയെടുത്ത് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
advertisement
Summary: In a heartbreaking incident at the Kerala-Karnataka border, two students from Kozhikode drowned in the Bavali River on Friday morning while attempting to rescue a friend. The deceased have been identified as Ashiq (15), son of Ashraf from Pathimangalam, and Adnan (17), son of Shamsheer from Koyilandy. Both were students of Masjidul Haswa Isha Sunni Darsa in Koduvally, Kozhikode.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Wayanad,Kerala
First Published :
Apr 03, 2026 1:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട് വിനോദയാത്രയ്ക്കിടെ ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ പുഴയിൽ ചാടിയ 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു







