എംഎഫ് ഹുസൈനെ മറികടന്ന് 'യശോദയും കൃഷ്ണനും'; രാജാ രവിവർമ ചിത്രം വിറ്റുപോയത് 167.20 കോടി രൂപയ്ക്ക്!
- Published by:Rajesh V
- news18-malayalam
Last Updated:
മുമ്പ് ഈ റെക്കോർഡ് എം എഫ് ഹുസൈന്റെ 'ഗ്രാം യാത്ര' (1954) എന്ന ചിത്രത്തിനായിരുന്നു
ഇന്ത്യൻ കലാലോകത്ത് പുതിയ ചരിത്രം കുറിച്ച് രാജാ രവിവർമയുടെ വിഖ്യാത ചിത്രം. രവിവർമ തന്റെ പ്രശസ്തിയുടെ കൊടുമുടിയിൽ നിന്നിരുന്ന 1890കളിൽ വരച്ച 'യശോദയും കൃഷ്ണനും' എന്ന ചിത്രം സാഫ്രൺ ആർട്ട്സ് നടത്തിയ ലേലത്തിൽ 167.20 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ഇതോടെ ഒരു ഇന്ത്യൻ ചിത്രം ലേലത്തിൽ നേടുന്ന ഏറ്റവും ഉയർന്ന തുക എന്ന ലോകറെക്കോർഡ് 'യശോദയും കൃഷ്ണനും' സ്വന്തമാക്കി.
advertisement
ഏപ്രിൽ 1ന് മുംബൈയിൽ നടന്ന ലേലത്തിൽ ഡൽഹിയിലെ ഒരു സ്വകാര്യ ശേഖരത്തിൽ നിന്നുള്ള ഈ ചിത്രത്തിനായി ഏഴ് മിനിറ്റ് നീണ്ട വാശിയേറിയ ലേലം വിളിയാണ് നടന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ഡോ. സൈറസ് എസ് പൂനാവാലയാണ് ഈ ചിത്രം സ്വന്തമാക്കിയത്. ഇതൊരു ദേശീയ നിധിയാണെന്നും, ഭാവിയിൽ പൊതുജനങ്ങൾക്ക് കാണാനായി ചിത്രം പ്രദർശിപ്പിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
advertisement
യശോദ പശുവിനെ കറക്കുന്നതും ബാലനായ കൃഷ്ണൻ പുറകിൽ നിൽക്കുന്നതുമാണ് ഈ ഓയിൽ പെയിന്റിംഗിലെ പ്രമേയം. രവിവർമയുടെ പ്രശസ്തമായ റിയലിസ്റ്റിക് ശൈലിയും വെളിച്ചത്തെയും നിഴലിനെയും മനോഹരമായി ഉപയോഗിക്കുന്ന 'കിയാരോസ്കുറോ' വിദ്യയും ഈ ചിത്രത്തിൽ കാണാം. ഭാഗവതത്തിലെ പത്താം സ്കന്ദത്തിലെ വരികളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
advertisement
advertisement
ഡി.എ.ജി സി.ഇ.ഒ ആശിഷ് ആനന്ദ് ഈ ചിത്രത്തെ "ഇന്ത്യൻ കലയിലെ മോണാലിസ"എന്നാണ് വിശേഷിപ്പിച്ചത്. പ്രതീക്ഷിച്ച തുകയേക്കാൾ ഇരട്ടിയോളം മൂല്യം ചിത്രത്തിന് ലഭിച്ചത് ഇന്ത്യൻ കലാവിപണിക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിലൂടെ ഇന്ത്യൻ കല വെറുമൊരു ആസ്വാദന വസ്തു എന്നതിലുപരി മികച്ച ഒരു സാമ്പത്തിക ആസ്തിയായി കൂടി പരിഗണിക്കപ്പെടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
advertisement
തിരുവിതാംകൂറിലെ കിളിമാനൂർ കൊട്ടാരത്തിൽ 1848-ലാണ് രാജാ രവിവർമ്മ ജനിച്ചത്. ഇന്ത്യയിൽ എണ്ണച്ചായചിത്രങ്ങളെ ജനകീയമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. യൂറോപ്യൻ ചിത്രകലയിലെ റിയലിസവും ഭാരതീയ പുരാണ പ്രമേയങ്ങളും സമന്വയിപ്പിച്ച അദ്ദേഹത്തിന്റെ സൃഷ്ടികൾ വിവിധ സംസ്കാരങ്ങളിൽ വലിയ സ്വാധീനം ചെലുത്തി. 1894ൽ അദ്ദേഹം സ്ഥാപിച്ച ലിത്തോഗ്രാഫിക് പ്രസ്സ്, ചിത്രങ്ങളുടെ കുറഞ്ഞ നിരക്കിലുള്ള പതിപ്പുകൾ ലഭ്യമാക്കിയതോടെ ഹൈന്ദവ പുരാണരൂപങ്ങൾ സാധാരണക്കാരുടെ വീടുകളുടെയും ഭാഗമായി മാറി.






