രണ്ടുമാസത്തിലേറെയായി നിർത്തിവെച്ചിരുന്ന റെഗുലർ ട്രെയിൻ സർവീസ് സംസ്ഥാനത്ത് പുനഃരാരംഭിച്ചു. നേരത്തെ സ്പെഷ്യൽ, ശ്രാമിക് ട്രെയിനുകൾ സംസ്ഥാനത്ത് ഓടിയിരുന്നെങ്കിലും സംസ്ഥാനങ്ങൾക്ക് ഉള്ളിൽ ഓടുന്ന പ്രതിദിന സർവീസുകളാണ് ഇന്ന് ആരംഭിച്ചത്. കോഴിക്കോട്-തിരുവനന്തപുരം, തിരുവനന്തപുരം-കോഴിക്കോട് സ്പെഷ്യൽ ജനശതാബ്ദി എക്സ്പ്രസുകളാണ് ഇന്നു ആദ്യ സർവീസുകൾ നടത്തിയത്. അതേസമയം കോവിഡ് പശ്ചാത്തലത്തിൽ കനത്ത മുന്നൊരുക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രെയിൻ യാത്ര. ട്രെയിൻ പുറപ്പെടുന്നതിന് ഒന്നരമണിക്കൂർ മുമ്പ് സ്റ്റേഷനിൽ ഹെൽത്ത് സ്ക്രീനിങ് ആരംഭിക്കും. ഇത് പൂർത്തിയാക്കുന്നവർക്ക് മാത്രമാണ് യാത്രാനുമതിയുള്ളത്. ട്രെയിൻ യാത്ര സംബന്ധിച്ച് യാത്രക്കാർ അറിയേണ്ട കാര്യങ്ങൾ ചുവടെ...
- ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്തവര്‍ക്കു മാത്രമാണ് യാത്രാനുമതി
- ട്രെയിന്‍ പുറപ്പെടുന്നതിന് ഒന്നരമണിക്കൂര്‍ മുന്‍പ് സ്റ്റേഷനിലെത്തി ഹെൽത്ത് സ്ക്രീനിങ്ങിനും ടിക്കറ്റ് ചെക്കിങ്ങിനും വിധേയരാകണം
- പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉളളവർക്ക് യാത്രാനുമതി ഉണ്ടാകില്ല
- ആരോഗ്യ സേതു ആപ്പ് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം
- ഭക്ഷണം, വെളളം, സാനിറ്റൈസര്‍ എന്നിവ യാത്രക്കാർ കരുതണം
-യാത്രക്കിടയില്‍ ബുദ്ധിമുട്ട് നേരിട്ടാല്‍ 138 /139 എന്നീ നമ്പരുകളിൽ വിളിക്കണം
-ട്രെയിന്‍ എത്തി 30 മിനിറ്റിനകം സ്റ്റേഷനില്‍നിന്ന് പുറത്തുപോകണം.
-വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റിന് യാത്ര അനുവദിക്കില്ല
-പ്ലാറ്റ്ഫോം ടിക്കറ്റ് ഉണ്ടാകില്ല
-സിറ്റിങ്ങ് കോച്ചുകളിലെ യാത്രയ്ക്കും ടിക്കറ്റ് മുൻകൂട്ടി ബുക്കുചെയ്തിരിക്കണം
-ചാര്‍ട്ട് തയ്യാറായ ശേഷം ഒഴിവുളള സീറ്റുകളില്‍ ഇനിമുതല്‍ രണ്ട് മണിക്കൂര്‍ മുന്‍പ് റിസര്‍വേഷന്‍ ചെയ്യാനാകും
TRENDING:ചൈനീസ് നിർമ്മിത ആപ്പുകൾ കണ്ടെത്തി നീക്കം ചെയ്യുന്ന ആപ്പ് വൈറലാകുന്നു [NEWS]ആ കായലും കടന്നൊരു പെൺകുട്ടി; അവൾക്കു വേണ്ടി മാത്രമൊരു ബോട്ട് സർവീസ് [NEWS]കാമുകി പ്രണയത്തിൽ നിന്ന് പിന്മാറി; കാമുകിയുടെ അമ്മയെ കാമുകനും സഹോദരനും ഇടിച്ചു പരിക്കേൽപിച്ചു [NEWS]ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.