ക്ഷേത്രങ്ങളില്‍ ശിങ്കാരി മേളമാകാം; ഉത്തരവിലെ പിഴവെന്ന് ദേവസ്വം ബോര്‍ഡ്

Last Updated:

ഡിജെ പാർട്ടി പോലെ കേൾവിക്ക് അരോചകം ഉണ്ടാക്കുന്ന വാദ്യമേളങ്ങൾ ക്ഷേത്ര മതിലകത്ത് നിരോധിക്കാനാണ് തീരുമാനിച്ച തെന്നാണ് ബോർഡിന്റെ വിശദീകരണം. ഉത്തരവ് ഇറങ്ങിയപ്പോൾ അതിൽ ശിങ്കാരി മേളവും ഉൾപ്പെട്ടുപോയതാണ്

ശിങ്കാരിമേളം (ഫോട്ടോ കടപ്പാട്- കൊല്ലം വിന്നേഴ്സ്)
ശിങ്കാരിമേളം (ഫോട്ടോ കടപ്പാട്- കൊല്ലം വിന്നേഴ്സ്)
പത്തനംതിട്ട: ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ശിങ്കാരിമേളമാകാമെന്ന് ദേവസ്വം ബോർഡ്. ശിങ്കാരിമേളം നിരോധിച്ചു പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കും. അതേസമയം, ഗാനമേളകളിൽ ഹിന്ദു ഭക്തിഗാനങ്ങൾ മാത്രമേ ആലപിക്കാവൂ എന്നതിൽ മാറ്റം ഉണ്ടാകില്ല.
ഡിജെ പാർട്ടി പോലെ കേൾവിക്ക് അരോചകം ഉണ്ടാക്കുന്ന വാദ്യമേളങ്ങൾ ക്ഷേത്ര മതിലകത്ത് നിരോധിക്കാനാണ് തീരുമാനിച്ച തെന്നാണ് ബോർഡിന്റെ വിശദീകരണം. ഉത്തരവ് ഇറങ്ങിയപ്പോൾ അതിൽ ശിങ്കാരി മേളവും ഉൾപ്പെട്ടുപോയതാണ്. തിരു
ത്താൻ നിർദേശം നൽകിയെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗം എ‌ അജികുമാർ എന്നിവർ പറഞ്ഞു.
നിരോധനത്തിൽ നിന്നു ശിങ്കാരിമേളം ഒഴിവാക്കി പുതിയ ഉത്തരവിറങ്ങും.
ഹിന്ദുമത വിശ്വാസത്തിനും ആചാരങ്ങൾക്കും എതിരായ കലാപരിപാടികൾ ക്ഷേത്രത്തിൽ അവതരിപ്പിക്കാൻ അനുവദിക്കില്ല. ഇതുസംബന്ധിച്ച ഹൈക്കോടതി നിർദേശം ദേവസ്വം ബോർഡ് കർശനമായി പാലിക്കും. ഗാനമേളകളിൽ രാഷ്ട്രീയ പാർട്ടിയുടെയോ പ്രസ്ഥാനത്തിന്റെയോ പ്രാർത്ഥനാ ഗീതങ്ങൾ ആലപിക്കാൻ പാടില്ലെന്നും അധികൃതർ പറഞ്ഞു.
advertisement
കൊല്ലം കടയ്ക്കലിൽ വിപ്ലവഗാനവും മറ്റൊരിടത്ത് ആർഎസ്എസ് പ്രാർത്ഥനാഗാനവും പാടിയെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് ദേവസ്വം ബോർഡ് ഉത്തരവിറക്കിയത്. സംഭവത്തിൽ ഹൈക്കോടതി ഇടപെടുകയും ദേവസ്വംബോർഡ് സാസ്കാരിക- പുരാവസ്തുവിഭാഗം ഡയറക്ടറെ ചുമതലപ്പെടുത്തി പ്രത്യേക റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോർഡ് സെക്രട്ടറി ഉത്തരവിറക്കിയത്.
ഹിന്ദുമത വിശ്വാസത്തിനും ക്ഷേത്രാചാരങ്ങൾക്കും വിരുദ്ധമായി കലാപരിപാടികൾ അവതരിപ്പിക്കില്ലെന്ന് ക്ഷേത്രോപദേശകസമിതി പ്രസിഡന്റും സെക്രട്ടറിയും 200 രൂപ മുദ്രപത്രത്തിൽ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർക്ക് എഴുതിക്കൊടുക്കണം. അതുചെയ്താലേ പിരിവിനുള്ള കൂപ്പൺ മുദ്രവെച്ചു കൊടുക്കൂ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ക്ഷേത്രങ്ങളില്‍ ശിങ്കാരി മേളമാകാം; ഉത്തരവിലെ പിഴവെന്ന് ദേവസ്വം ബോര്‍ഡ്
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement