ശബരിമല ഉള്‍പ്പെടെയുള്ള കാനനക്ഷേത്രങ്ങള്‍ വിട്ടുനല്‍കണം : പ്രക്ഷോഭത്തിനൊരുങ്ങി ആദിവാസികള്‍
Last Updated:
ശബരിമല ഉള്‍പ്പെടെയുള്ള കാനനക്ഷേത്രങ്ങള്‍ വിട്ടുനല്‍കണം എന്നാവശ്യപ്പെട്ട് ആദിവാസികള്‍ പ്രക്ഷോഭത്തിന്. പരമ്പരാഗതമായി കൈവശമുണ്ടായിരുന്ന കാനന ക്ഷേത്രങ്ങള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ആദിവാസികള്‍ സമരത്തിലേക്ക് കടക്കുന്നത്. ക്ഷേത്രങ്ങള്‍ ആദിവാസികള്‍ക്ക് നല്‍കാന്‍ നിയമനിര്‍മാണം നടത്തണം എന്നതാണ് ഇവരുടെ മുഖ്യ ആവശ്യം.ശബരിമല മലയരയ വിഭാഗത്തിന് തിരികെ നല്‍കണമെന്നും സര്‍ക്കാര്‍ ഇതിനായി അടിയന്തരമായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ പതിനഞ്ചോളം സംഘടനകള്‍ ചേര്‍ന്നാണ് പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. ഈ മാസം 28ന് കോട്ടയത്ത് യോഗം ചേര്‍ന്ന് വിപുലമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മണ്ഡലകാലത്ത് പ്രക്ഷോഭ യാത്ര സംഘടിപ്പിക്കാനാണ് ആലോചന. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനത്തിലൂടെ നിയമനിര്‍മ്മാണമെന്ന ആവശ്യവും ആദിവാസികള്‍ മുന്നോട്ടു വയ്ക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 25, 2018 6:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല ഉള്‍പ്പെടെയുള്ള കാനനക്ഷേത്രങ്ങള്‍ വിട്ടുനല്‍കണം : പ്രക്ഷോഭത്തിനൊരുങ്ങി ആദിവാസികള്‍


