'വാഹനങ്ങൾ കാണുമ്പോൾ ഓടിയൊളിച്ചിരുന്ന മൃഗങ്ങൾ ഇപ്പോൾ ഹാപ്പി'; ഇ.പി.ജയരാജൻ

Last Updated:

ഇപ്പോഴത്തെ കാലത്തെ ആധുനിക വാഹനങ്ങൾ ശബ്ദമലിനീകരണമില്ലാത്തവയാണ്. അതുകൊണ്ടു തന്നെ വനമേഖലകളിൽ മൃഗങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നില്ലെന്നും ഇപി ജയരാജന്‍  പറഞ്ഞു.

ഇ.പി. ജയരാജൻ
ഇ.പി. ജയരാജൻ
സുല്‍ത്താന്‍ ബത്തേരി: വാഹനങ്ങൾ കാണുമ്പോൾ ഓടിയൊളിച്ചിരുന്ന മൃഗങ്ങൾ ഇപ്പോൾ സന്തോഷമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് ചോളത്തണ്ട് കൊണ്ടുവരുന്നത് നിരോധിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയിലാണ് ഇ.പി. ജയരാജൻ ഇങ്ങനെ പ്രതികരിച്ചത്.
ഇപ്പോഴത്തെ കാലത്തെ ആധുനിക വാഹനങ്ങൾ ശബ്ദമലിനീകരണമില്ലാത്തവയാണ്. അതുകൊണ്ടു തന്നെ വനമേഖലകളിൽ മൃഗങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നില്ല. മുൻപു വാഹനങ്ങൾ കാണുമ്പോൾ ഓടിയൊളിച്ചിരുന്ന മൃഗങ്ങൾ ഇപ്പോൾ സന്തോഷത്തോടെ അടുത്തേക്ക് വരികയാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ഒരു വന്യമൃഗത്തിനു വാഹനങ്ങള്‍ സഞ്ചരിക്കുന്നത് കൊണ്ട് ദോഷകരമായിട്ടുള്ള അനുഭവം ഉണ്ടായിട്ടില്ല. പിന്നെ എന്തിനാണ് രാത്രി യാത്ര നിരോധിക്കുന്നത്. യാത്ര നിരോധനം മൃഗങ്ങള്‍ക്കല്ല. അത് ജനങ്ങള്‍ക്ക് എതിരായിട്ടുള്ളതാണ്. ആയതിനാല്‍ കര്‍ണാടക സര്‍ക്കാര്‍ തുടരെ തുടരെ എടുത്തുകൊണ്ടിരിക്കുന്ന ഇത്തരം നിലപാടുകള്‍ പുനഃപരിശോധിക്കണമെന്നും ഇപി ജയരാജന്‍ ആവശ്യപ്പെട്ടു.
advertisement
വയനാട്ടിലെ ക്ഷീരകര്‍ഷകര്‍ കാലിത്തീറ്റക്കായി കര്‍ണാടകയില്‍ നിന്നും ചോളത്തണ്ട് കൊണ്ടുവരുന്നത് നിരോധിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എല്‍ഡിഎഫ് മാര്‍ച്ച് നടത്തിയത്. രാത്രിയാത്ര നിരോധന വിഷയത്തിൽ, ദേശീയ നേതാവായ രാഹുൽ ഗാന്ധിക്ക് ഏറെ സമ്മർദങ്ങൾ ചെലുത്താനാകും. എന്നാൽ നിഷേധാത്മക നിലപാടാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. ബിജെപിക്കെതിരെ മതനിരപേക്ഷ ശക്തിയായി ഉയരാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും ഇപി ജയരാജന്‍  പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വാഹനങ്ങൾ കാണുമ്പോൾ ഓടിയൊളിച്ചിരുന്ന മൃഗങ്ങൾ ഇപ്പോൾ ഹാപ്പി'; ഇ.പി.ജയരാജൻ
Next Article
advertisement
പാലക് പനീറിനെ ചൊല്ലി 'ഛഗഡ';  അമേരിക്ക വിടേണ്ടിവന്ന രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 1.65 കോടി രൂപ നഷ്ടപരിഹാരം
പാലക് പനീറിനെ ചൊല്ലി 'ഛഗഡ'; അമേരിക്ക വിടേണ്ടിവന്ന രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 1.65 കോടി രൂപ നഷ്ടപരിഹാരം
  • പാലക് പനീർ ചൂടാക്കിയതിനെ ചൊല്ലിയ തർക്കം, രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്ക വിടേണ്ടിവന്നു

  • വിവേചനപരമായ നടപടികൾക്ക് സർവകലാശാല 1.65 കോടി രൂപ നഷ്ടപരിഹാരം നൽകാൻ സമ്മതിച്ചു

  • ഇരുവർക്കും മാസ്റ്റേഴ്സ് ബിരുദം നൽകും, പക്ഷേ സർവകലാശാലയിൽ ഇനി പഠിക്കാനോ ജോലി ചെയ്യാനോ കഴിയില്ല

View All
advertisement