ആലപ്പുഴ: മാവേലിക്കരയില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. തഴക്കര വെട്ടിയാറിൽ അച്ചൻകോവിലാറിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്നംഗ സംഘത്തിലെ രണ്ടു പേരാണ് മുങ്ങിമരിച്ചത്. ഒരാളെ രക്ഷപ്പെടുത്തി.
മാവേലിക്കര വെട്ടിയാർ തറാൽ വടക്കേതിൽ അഭിമന്യു (15), ആദർശ് (17) എന്നിവരാണ് മരിച്ചത്. വെട്ടിയാർ തറാൽ വടക്കേതിൽ ഉണ്ണികൃഷ്ണൻ (14) ആണ് രക്ഷപെട്ടത്. വീട്ടിൽനിന്നും സൈക്കിൾ ചവിട്ടാൻ പോകുന്നുവെന്ന് പറഞ്ഞാണ് മൂവരും പോയത്.
Also Read-പാലക്കാട് തടിപിടിക്കാനെത്തിച്ച ആനയെ കാട്ടാനക്കൂട്ടം കുത്തിപരിക്കേൽപ്പിച്ചു
കടവിൽ സൈക്കിൾ നിർത്തിയ ശേഷം പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെയാണ് അപകടം നടന്നത്. ഇവർ കടവിലേക്കെത്തിയ സൈക്കിളുകൾ കരയിലുണ്ടായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.