കായംകുളത്ത് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു; ഇടുക്കിയിൽ പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മരിച്ചു

Last Updated:

അമരമ്പലം പുഴയിൽ ബുധനാഴ്ച്ച കാണാതായ മുത്തിശ്ശിയുടേയും പേരമകളുടേയും മൃതദേഹം കണ്ടെത്തി

മുങ്ങിമരണം
മുങ്ങിമരണം
തിരുവനന്തപുരം: കായംകുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. കായംകുളം മുണ്ടകത്തിൽ കിഴക്കതിൽ സ്വദേശി സജീവിന്റെ മകൻ പത്താം ക്ലാസ്സ് വിദ്യാർത്ഥി അഫ്സൽ (15) ആണ് മരിച്ചത്. മുഹദ്ദീൻ പള്ളിക്ക് സമീപത്തെ കുളത്തിൽ സഹോദരനും സുഹൃത്തുക്കൾക്കും ഒപ്പം കുളിക്കുമ്പോഴാണ് അപകടം നടന്നത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.
Also Read- തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 4 വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു
ഇടുക്കി വണ്ടൻമേടിൽ പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളും ഇന്ന് മുങ്ങി മരിച്ചു. വണ്ടൻമേട് ചേറ്റുകുഴി ഞാറക്കുളത്താണ് സംഭവം. മംഗലംപടി സ്വദേശികളായ പ്രദീപ് (24), രഞ്ജിത് (26) എന്നിവരാണ് മരിച്ചത്. പാറമടക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. അഞ്ച് സുഹൃത്തുക്കളാണ് കുളിക്കാൻ ഇറങ്ങിയത്. മൂന്നു പേർ രക്ഷപെട്ടു. മൃതദേഹങ്ങൾ പുറ്റടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കട്ടപ്പന ഫയർഫോഴ്സിന്റേയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്.
advertisement
അതേസമയം, മലപ്പുറം ജില്ലയിൽ നിലമ്പൂരിലെ അമരമ്പലം പുഴയിൽ കാണാതായ മുത്തിശ്ശിയുടേയും പേരമകളുടേയും മൃതദേഹം കണ്ടെത്തി. അനുശ്രീ, മുത്തശ്ശി സുശീല എന്നിവരെ കഴിഞ്ഞ ബുധനാഴ്ച്ചയാണ് പുഴയിൽ കാണാതായത്. കാണാതായ ഇടത്ത് നിന്നും രണ്ട് കിലോമീറ്റർ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കായംകുളത്ത് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു; ഇടുക്കിയിൽ പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മരിച്ചു
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement