'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
- Published by:Nandu Krishnan
- news18-malayalam
Last Updated:
സ്ത്രീ സുരക്ഷ എന്നത് ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാനമായ ഘടകമാണെന്ന് വീണ്ടും ഓർമ്മിപ്പിയ്ക്കുന്നുവെന്നും താരസംഘടന അമ്മ
സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ പ്രതികകരണവുമായി താര സംഘടന അമ്മ. സംവിധായകന് എതിരെ യുവ നടി കൊടുത്ത പരാതി കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന സാഹചര്യത്തിൽ നീതി ന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നുവെന്നും വിശ്വസിക്കുന്നു എന്നുമായിരുന്നു സംഘടനയുട പ്രതികരണം. രഞ്ജിത്തിൻ്റെ പേര് പറയാതെയായിരുന്നു പ്രതികരണക്കുറിപ്പ്.
എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടമെന്ന നിലയിൽ മലയാള സിനിമ കാലാനുസ്രതമായി മാറണമെന്ന നിലപാടിൽ അമ്മ ഉറച്ച് നിൽക്കുന്നു. സ്ത്രീ സുരക്ഷ എന്നത് ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാനമായ ഘടകമാണെന്ന് വീണ്ടും ഓർമ്മിപ്പിയ്ക്കുന്നുവെന്നും കുറിപ്പിൽ പറയു.
ന്നുകഴിഞ്ഞ ദിവസമാണ് യുവനടിയുടെ പരാതിയിൽ രഞ്ജിത്ത് അറസ്റ്റിലാവുന്നത്. സിനിമാ സെറ്റിൽ വെച്ച് രഞ്ജിത്ത് യുവനടിയെ ലൈംഗികമായി ആക്രമിച്ചെന്നാണ് പരാതി. പുതിയ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം നടന്നതെന്നും സംവിധായകൻ സെറ്റിൽ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് ആരോപണം. ലൈംഗികാതിക്രമം, സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ, അശ്ലീല ആംഗ്യങ്ങൾ കാണിക്കൽ എന്നിവയുൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരമാണ് കൊച്ചി സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
advertisement
അതേസമയം, യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്ത് എറണാകുളം സബ് ജയിലിൽ തുടരും. ശനിയാഴ്ച അദ്ദേഹത്തെ നേരിട്ട് കോടതിയിൽ ഹാജരാക്കും. പോലീസിന്റെ കസ്റ്റഡി അപേക്ഷയും രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും ശനിയാഴ്ചയാണ് കോടതി പരിഗണിക്കുക. സബ് ജയിലിലേക്ക് പ്രവേശിപ്പിക്കുന്നതിന് തൊട്ടുമുമ്പ്, "എല്ലാം തെളിയും" എന്നായിരുന്നു രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Apr 02, 2026 10:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ









