Kerala Police| പൊലീസിനെ വിമർശിച്ച സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിടും; എ വി ജോർജിന്റെ അവസാന ഉത്തരവ്
- Published by:Rajesh V
- news18-malayalam
Last Updated:
അനിവാര്യമായ നടപടിയാണിതെന്ന് എ വി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു
കോഴിക്കോട് (Kozhikode) ഫാറൂഖ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ യു ഉമേഷിനെ ( ഉമേഷ് വള്ളിക്കുന്ന്) പൊലീസ് സേനയില്‍ (Kerala Police) നിന്ന് പിരിച്ചു വിടാന്‍ തീരുമാനം. നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവില്‍ ഐ ജി എ വി ജോര്‍ജ് വിരമിക്കുന്നതിന് മുമ്പ് ഒപ്പ് വെച്ചു. പൊലീസ് സേനയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാണ് വിവരം.
ഉമേഷിന്റെ അച്ചടക്ക ലംഘനം അംഗീകരിക്കാനാവില്ലെന്ന് വിരമിച്ചതിന് പിന്നാലെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ എ വി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. അനിവാര്യമായ നടപടിയാണിതെന്ന് എ വി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് സേനയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ഉമേഷ് വള്ളിക്കുന്ന് നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്നു.
advertisement
കഴിഞ്ഞ ദിവസം വനിതാ ദിന പരിപാടിയില്‍ പങ്കെടുത്തതിന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതില്‍ സിറ്റി പൊലീസ് കമ്മീഷണറെ വിമര്‍ശിച്ച് ഉമേഷ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. മാര്‍ച്ച് എട്ടിന് കാലിക്കറ്റ് പ്രസ് ക്ലബില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രണയപ്പകയിലെ ലിംഗ രാഷ്ട്രീയം എന്ന സംവാദത്തില്‍ സംസാരിച്ചതിനായിരുന്നു എ വി ജോര്‍ജ് ഉമേഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
advertisement
നേരത്തെയും പൊലീസ് സംവിധാനത്തിനുള്ളിലെ വീഴ്ചകളെ പറ്റി ഉമേഷ് വള്ളിക്കുന്ന് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ ഹര്‍ത്താലില്‍ മുന്‍ സിറ്റി പൊലീസ് കമ്മീഷണറും ജില്ലാ പൊലീസ് മേധാവിയുമായിരുന്ന എസ് കാളിരാജ് മഹേഷ് കുമാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് 2019 ല്‍ ഉമേഷ് വള്ളിക്കുന്നിന് സസ്‌പെന്‍ഷനും ലഭിച്ചിരുന്നു. ഹര്‍ത്താലില്‍ മിഠായി തെരുവില്‍ നടന്ന ആക്രമങ്ങള്‍ തടയുന്നതില്‍ കമ്മീഷണര്‍ പരാജയപ്പെട്ടെന്നായിരുന്നു ഇദ്ദേഹത്തിന്റെ വിമര്‍ശനം. കാളിരാജ് മഹേഷ്‌കുമാറിനെ ഇതിനിടെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 02, 2022 11:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Police| പൊലീസിനെ വിമർശിച്ച സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിടും; എ വി ജോർജിന്റെ അവസാന ഉത്തരവ്