ടെൻഡറിന്‍റെ കാര്യത്തിൽ തീരുമാനമായില്ല; തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അനിശ്ചിതത്വത്തിൽ
Last Updated:
തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് ടെന്‍ഡറില്‍ തീരുമാനമെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചിരുന്നു...
ന്യൂഡൽഹി: ടെൻഡറിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സമയപരിധി ഇന്നവസാനിച്ച സാഹചര്യത്തിൽ തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അനിശ്ചിതത്വത്തിൽ. വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിൽ അന്തിമ തീരുമാനം പിന്നീടെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. വിഷയം കേന്ദ്ര മന്ത്രിസഭയോഗവും പരിഗണിച്ചില്ല. കോഴിക്കോട് വിമാനത്താവളം ഉടൻ സ്വകാര്യവത്ക്കരിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കേരളത്തിലെ വിമാനത്താവള വിഷയങ്ങൾ ചർച്ച ചെയ്യാൻ നാളെ സംസ്ഥാനത്ത് നിന്നുള്ള എംപിമാരുടെ യോഗം കേന്ദ്രം വിളിച്ചിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് ടെന്‍ഡറില്‍ തീരുമാനമെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചിരുന്നു.ടെന്‍ഡറില്‍ ഒന്നാമതെത്തിയത് അദാനി ഗ്രൂപ്പാണ്. വിമാനത്താവളം വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ടെൻഡറിന്റെ കാര്യത്തിൽ ഇന്നത്തെ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും വിഷയം പരിഗണിച്ചില്ല. അന്തിമ തീരുമാനം പിന്നീടാണെന്നാന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചത്.
അതേസമയം കരിപ്പൂർ വിമാനത്താവളം ഉടൻ സ്വകാര്യവത്ക്കരിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ്ങ് പുരി വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവള വിഷയം മാത്രമാണ് നിലവിൽ പരിഗണിക്കുന്നതെന്നും എംപിമാരായ എം.കെ രാഘവനും രമ്യ ഹരിദാസും നൽകിയ നിവേദനത്തിൽ മന്ത്രി പ്രതികരിച്ചു. വിമാനത്താവള വിഷയം ചർച്ച ചെയ്യാൻ മന്ത്രി കേരള എംപിമാരുടെ യോഗവും വിളിച്ചിട്ടുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 31, 2019 8:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ടെൻഡറിന്‍റെ കാര്യത്തിൽ തീരുമാനമായില്ല; തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അനിശ്ചിതത്വത്തിൽ


