advertisement

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന കാര്യം ധനമന്ത്രി ബോധപൂര്‍വ്വം മറന്നു'; മുഖ്യമന്ത്രി

Last Updated:

കേന്ദ്രത്തിന്റെ ഈ അവഗണനയ്ക്ക് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ മറുപടി പറയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി

Rapid Read
മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ
ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ട് എന്ന വസ്തുത കേന്ദ്ര ധനമന്ത്രി ബോധപൂർവ്വം വിസ്മരിച്ചിരിക്കുകയാണെന്നും കേന്ദ്രത്തിന്റെ ഈ അവഗണനയ്ക്ക് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ മറുപടി പറയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന്റെ വടക്കൻ മേഖലാ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാരിന് കേരളത്തോടുള്ള കടുത്ത അവഗണനയും വിവേചനവുമാണ് ബജറ്റിലൂടെ വെളിവാകുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി, വികസനത്തിനായുള്ള പ്രത്യേക പാക്കേജുകളെല്ലാം പൂർണ്ണമായും തഴയപ്പെട്ടതായും സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. 2021-ൽ 2.2 ലക്ഷം കോടി രൂപയായിരുന്ന ഗ്രാന്റ് ഇപ്പോൾ 1.4 ലക്ഷം കോടി രൂപയായി വെട്ടിക്കുറച്ചു. കേരളത്തോടുള്ള അവഗണനയ്ക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു
തമിഴ്‌നാടിനും കർണാടകയ്ക്കും ആന്ധ്രാപ്രദേശിനും ഉൾപ്പെടെ അതിവേഗ റെയിൽ പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് മാത്രം എന്താണ് അയോഗ്യതയെന്ന് മുഖ്യമന്ത്രി ചോദിച്ചു. പുതിയ പദ്ധതികൾ വരുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ ഉണ്ടാകുന്ന വികാരമല്ല നമ്മുടെ സംസ്ഥാനത്തെ ചില കക്ഷികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
advertisement
2016-ൽ നാട് വല്ലാതെ തകർന്നുപോയ കാലത്താണ് ജനങ്ങൾ എൽഡിഎഫിനെ അധികാരത്തിലേറ്റിയത്. അതോടെ നിരാശയിലായിരുന്ന ജനങ്ങൾ പ്രത്യാശയുള്ളവരായി മാറി. ഇവിടെ ഒന്നും നടക്കില്ലെന്ന് കരുതിയ സ്ഥാനത്ത് പലതും നടക്കുമെന്ന അവസ്ഥയിലേക്ക് ജനങ്ങളെത്തി. 2021-ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സകല കുത്സിത നീക്കങ്ങളും നടത്തിയിട്ടും ജനങ്ങൾ എൽഡിഎഫിന്റെ സീറ്റുകൾ വർദ്ധിപ്പിച്ച് 99 സീറ്റുകളോടെ വീണ്ടും അധികാരത്തിലേറ്റിയതാണ് നമ്മുടെ നാടിന്റെ അനുഭവമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന കാര്യം ധനമന്ത്രി ബോധപൂര്‍വ്വം മറന്നു'; മുഖ്യമന്ത്രി
Next Article
advertisement
‌നിതീഷ് കുമാർ എംഎൽസി സ്ഥാനം രാജിവച്ചു; ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവർ ആരൊക്കെ?
‌നിതീഷ് കുമാർ എംഎൽസി സ്ഥാനം രാജിവച്ചു; ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവർ ആരൊക്കെ?
  • ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എംഎൽസി സ്ഥാനം രാജിവെച്ച് രാജ്യസഭയിലേക്ക് മാറിയതായി സ്ഥിരീകരിച്ചു

  • ബിഹാർ മുഖ്യമന്ത്രിസ്ഥാനം ബിജെപി നേതാക്കളായ സാമ്രാട്ട് ചൗധരി, നിത്യാനന്ദ റായ്ക്ക് പരിഗണന

  • നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് ഉപമുഖ്യമന്ത്രിയായി രാഷ്ട്രീയ അരങ്ങേറ്റം കുറിക്കുമെന്ന അഭ്യൂഹം

View All
advertisement