Rahul Gandhi's Office attack|രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേരെയുണ്ടായത് അനാവശ്യ ആക്രമണം: ഇപി ജയരാജൻ
- Published by:Naseeba TC
- news18-malayalam
Last Updated:
എസ്എഫ്ഐ നേതൃത്വത്തെ എകെജി സെന്റററിലേക്ക് വിളിച്ചു വരുത്തി.
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേരെയുണ്ടായത് (Rahul Gandhi's Office attack)അനാവശ്യ ആക്രമണമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കോൺഗ്രസ് അവസരത്തിനായി കാത്തിരിക്കുക ആയിരുന്നുവെന്നും ഇപി ജയരാജൻ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ കടുത്ത നടപടിയ്ക്ക് ഒരുങ്ങുകയാണ് സിപിഎം എന്നാണ് സൂചന. എസ്എഫ്ഐ നേതൃത്വത്തെ എകെജി സെന്റററിലേക്ക് വിളിച്ചു വരുത്തി. ദേശീയ പ്രസിഡന്റ് വിപി സാനുവിനെയും സംസ്ഥാന പ്രസിഡന്റ് അനുശ്രീയെയുമാണ് വിളിച്ചു വരുത്തിയത്.. ആക്രമണത്തെ എസ്എഫ്ഐ ദേശീയ സംസ്ഥാന- നേതൃത്വങ്ങൾ അപലപിച്ചു.
Also Read-രാഹുല് ഗാന്ധി വയനാട്ടിലേക്ക്; മണ്ഡലത്തില് മൂന്നുദിവസത്തെ സന്ദര്ശനത്തിന് വ്യാഴാഴ്ച എത്തും
കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് വിപി സാനു മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെ അനുവാദത്തോടെയല്ല എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ബഫര്‍സോണ്‍ വിഷയത്തില്‍ എസ്എഫ്ഐ ഇടപെടും. എന്നാല്‍ അക്കാര്യത്തില്‍ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതില്‍ യോജിപ്പില്ലെന്നും സാനു പറഞ്ഞു.
advertisement
സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചത്. ഇന്നലെ തന്നെ എസ്എഫ്ഐ ഇതിനെതിരെ ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു. എന്താണ് അവിടെ സംഭവിച്ചതെന്ന് പരിശോധിച്ച് തെറ്റ് ചെയ്തവർക്കെതിരെ നടപടിയെടുക്കുമെന്നും സാനു വ്യക്തമാക്കി.
അതിനിടയിൽ സംഭവത്തിൽ അറസ്റ്റിലായ 19 എസ്എസ്ഐ പ്രവർത്തകരെ കോടതിയിൽ എത്തിച്ചു. കൽപറ്റയിൽ യുഡിഎഫ് നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടക്കും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി വ്യാഴാഴ്ച രാഹുൽ വയനാട്ടിൽ എത്തും. ആക്രമണത്തെ കുറിച്ച് അന്വേഷിച്ചു എഡിജിപി മനോജ് എബ്രഹാം ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകും.
advertisement
എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 25, 2022 10:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Rahul Gandhi's Office attack|രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേരെയുണ്ടായത് അനാവശ്യ ആക്രമണം: ഇപി ജയരാജൻ