ഐ.എസ് കേന്ദ്രത്തിൽ ആക്രമണം: അഫ്ഗാനിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു

Last Updated:

മലപ്പുറം എടപ്പാൾ സ്വദേശിയായ മുഹമ്മദ് മുഹ്സിൻ കൊല്ലപ്പെട്ട വിവരം വാട്ട്സാപ്പിലൂടെ പിതാവിന് ലഭിച്ചു

മലപ്പുറം: അഫ്ഗാനിസ്ഥാനിൽ ഐ.എസ് കേന്ദ്രത്തിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. മലപ്പുറം എടപ്പാൾ വട്ടക്കുളം സ്വദേശിയായ മുഹമ്മദ് മുഹ്സിൻ(23) ആണ് മരിച്ചത്. യു.എസ് ഇന്‍റലിജൻസ് വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചു. മുഹമ്മദ് മുഹ്സിൻ കൊല്ലപ്പെട്ട വിവരം വാട്ട്സാപ്പിലൂടെ പിതാവിന് ലഭിച്ചു.
പാകിസ്ഥാനി ഐ.എസ് കമാൻഡറായ ഹുസൈഫ അൽ-ബാകിസ്ഥാനി എന്നായാളും മുഹ്സിനൊപ്പം കൊല്ലപ്പെട്ടു. ഓൺലൈൻ വഴി ഐ.സിഎലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിൽ പ്രധാനിയായിരുന്നു ഹുസൈഫ. കാശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു ഇയാൾ അടുത്തിടെയാണ് അഫ്ഗാനിലെത്തിയത്. ജൂലൈ 18ന് നടത്തിയ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്.
ജുലൈ 23ന് മുഹ്സിന്‍റെ പിതാവിന് മരണം അറിയിച്ചുകൊണ്ടുള്ള വാട്ട്സാപ്പ് സന്ദേശം ലഭിച്ചു. മുഹ്സിന്‍റെ മൃതദേഹത്തിന്‍റെ ചിത്രവും അഫ്ഗാൻ നമ്പരിൽനിന്ന് എത്തിയ സന്ദേശത്തിലുണ്ടായിരുന്നു. മകൻ വീരമൃത്യു വരിച്ചെന്നും ഇക്കാര്യം പൊലീസിൽ അറിയിക്കരുതെന്നുമായിരുന്നു സന്ദേശം. തുടർന്ന് സന്ദേശം ലഭിച്ച വിവരം കുടുംബം എടപ്പാൾ പൊലീസിൽ അറിയിക്കുകയായിരുന്നു. തൃശൂരിൽ എഞ്ചിനിയറിങ് വിദ്യാർഥിയായിരിക്കെ 2017 ഒക്ടോബർ മുതലാണ് മുഹ്സിനെ കാണാതാകുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ബെംഗളൂരു വഴി അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായി കണ്ടെത്തിയത്.
advertisement
ജൂൺ 15 വരെ അഫ്ഗാനിസ്ഥാനിൽ 40 പുരുഷന്മാരും 21 സ്ത്രീകളും 37 കുട്ടികളുമടക്കം 98 പേർ ഐ‌എസിന്റെ ഭാഗമായിരുന്നുവെന്നും ഇതിൽ 39 പേർ വിവിധ ആക്രമണങ്ങളിൽ മരിച്ചുവെന്നുമാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നത്. ഇപ്പോഴും ഐ‌എസിൽ ചേർന്ന 59 പേകിഴക്കൻ അഫ്ഗാനിസ്ഥാൻ പ്രവിശ്യകളിലുണ്ട്. ഖൈബർ, ബോളൻ ചുരങ്ങളിലൂടെയാണ് ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവർ അഫ്ഗാനിസ്ഥാനിലേക്ക് കടക്കുന്നത്.
ഐ‌എസിലേക്ക് റിക്രൂട്ട് ചെയ്തവരുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ കണ്ണൂർ ജില്ലയാണ്. 39 പേരാണ് കണ്ണൂരിൽനിന്ന് ഐ.എസിലെത്തിയത്. ഇതിൽ 15 പേർ ഇതിനകം ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, തൃശൂർ ജില്ലകളിൽനിന്നും അഫ്ഗാനിസ്ഥാനിലെ ഐ.എസ് പ്രവർത്തനങ്ങൾക്കായി ആളുകളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. സിറിയ, ഇറാഖ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചവരും അഫ്ഗാനിസ്ഥാനിലേക്ക് കടക്കുന്നതായാണ് റിപ്പോർട്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഐ.എസ് കേന്ദ്രത്തിൽ ആക്രമണം: അഫ്ഗാനിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു
Next Article
advertisement
'അധാർമികത തടയാൻ'അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍
'അധാർമികത തടയാൻ'അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍
  • താലിബാന്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചതോടെ അഫ്ഗാനിസ്ഥാനിലെ ആശയവിനിമയം തടസ്സപ്പെട്ടു.

  • 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം ഇന്റര്‍നെറ്റ് തടസപ്പെടുന്നത് ആദ്യമായാണ്.

  • ഇന്റര്‍നെറ്റ് അധാര്‍മികമാണെന്ന് വിശദീകരിച്ചാണ് താലിബാന്‍ ഫൈബര്‍-ഒപ്റ്റിക് സേവനങ്ങള്‍ വിച്ഛേദിച്ചത്.

View All
advertisement