'വർഗീയവാദിയെ കൺവീനറാക്കിയാണോ വനിതാ മതിൽ ഒരുക്കുന്നത്'?

Last Updated:
തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി സർക്കാർ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന 'വനിതാ മതിൽ' പരിപാടിയുടെ കൺവീനറാക്കിയ സി.പി സുഗതൻ വർഗീയവാദിയാണെന്ന് വി.ടി ബൽറാം എം.എൽ.എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സി.പി സുഗതനെപ്പോലെ ഒരാളെ ഇത്തരം പരിപാടിയുടെ കൺവീനറാക്കിയതിനെ ചോദ്യം ചെയ്തുകൊണ്ട് ബൽറാം രംഗത്തെത്തിയത്. സിപി സുഗതനേപ്പോലുള്ള വർഗീയ ഭ്രാന്തന്മാരെ മുന്നിൽ നിർത്തി പിണറായി വിജയൻ നാവോത്ഥാന പൊറാട്ട് നാടകം കളിക്കുമ്പോൾ അതിനെതിരെ ഒരക്ഷരം ഉരിയാടാൻ അണികൾക്ക് സാധിക്കില്ലെന്ന് ബൽറാം പരിഹസിക്കുന്നു. മുൻകാലങ്ങളിൽ ഫേസ്ബുക്കിലൂടെ സി.പി സുഗതൻ സ്വീകരിച്ചിട്ടുള്ള വർഗീയ നിലപാടുകൾ സ്ക്രീൻ ഷോട്ട് സഹിതമാണ് ബൽറാx പോസ്റ്റിട്ടത്.
വി.ടി ബൽറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
നമ്മുടെയൊക്കെ ഫേസ്ബുക്ക് ഫ്രണ്ടിന്റെ ഫ്രണ്ടിന്റെ ഫ്രണ്ട് എവിടെയെങ്കിലും എന്തെങ്കിലുമൊക്കെപ്പറഞ്ഞാൽ അതിന്റെ പേരിൽപ്പോലും നമ്മളെ ചോദ്യം ചെയ്ത് കൊത്തിപ്പറയ്ക്കാൻ ആർത്തലച്ച് വരുന്നവരാണ് കമ്യൂണിസ്റ്റ് വെട്ടുകിളിക്കൂട്ടം. എന്നാൽ അവരുടെയൊക്കെ ആൾദൈവമായ പിണറായി വിജയൻ സിപി സുഗതനേപ്പോലുള്ള വർഗീയ ഭ്രാന്തന്മാരെ മുന്നിൽ നിർത്തി നാവോത്ഥാന പൊറാട്ട് നാടകം കളിക്കുമ്പോൾ അതിനെതിരെ ഒരക്ഷരം ഉരിയാടാൻ ഒരെണ്ണത്തിനും നാവ് പൊങ്ങൂല.
''ഹാദിയയെ തെരുവിൽ ഭോഗിക്കണം", "ഭരണഘടനയുടെ നീതിയല്ല, ധർമ്മശാസ്ത്രങ്ങളുടെ അനുമതിയുള്ള സ്വാഭാവിക നീതിയാണ് നടപ്പാവേണ്ടത്", "ഹിന്ദുക്കളുടെ ഭിക്ഷയാണ് മതേതരത്വമൊക്കെ" എന്നും മറ്റും ഉദ്ഘോഷിക്കുന്ന ഒരു കൊടും വർഗീയവാദിയെ കൺവീനറാക്കിയാണ് പിണറായി വിജയൻ വനിതാമതിലും ചൈനാ വൻമതിലുമൊക്കെ നടപ്പാക്കുന്നതെങ്കിൽ അത് ആർക്കൊക്കെ സ്വീകാര്യത ഒരുക്കാൻ വേണ്ടിയാണെന്നും ആർക്കൊക്കെ എതിരെയുള്ള പടപ്പുറപ്പാടാണെന്നും തിരിച്ചറിയാൻ മതേതര കേരളത്തിന് കഴിയേണ്ടതുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വർഗീയവാദിയെ കൺവീനറാക്കിയാണോ വനിതാ മതിൽ ഒരുക്കുന്നത്'?
Next Article
advertisement
വാടകയ്ക്ക് കൊടുത്ത കാർ കയറ്റി കൊല്ലാൻ ശ്രമം;ബോണറ്റിൽ അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് കാറുടമ
വാടകയ്ക്ക് കൊടുത്ത കാർ കയറ്റി കൊല്ലാൻ ശ്രമം;ബോണറ്റിൽ അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് കാറുടമ
  • സോളമൻ ബോണറ്റിൽ തൂങ്ങി 5 കിലോമീറ്റർ സഞ്ചരിച്ചു.

  • നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും കാർ നിർത്താൻ ശ്രമിച്ചെങ്കിലും ബക്കർ വാഹനം നിർത്താതെ മുന്നോട്ട് നീങ്ങി.

  • അപകടകരമായ ഡ്രൈവിംഗിന് കേസെടുത്ത് ബക്കറെ അറസ്റ്റ് ചെയ്തതായി എരുമപ്പെട്ടി പോലീസ്.

View All
advertisement