• HOME
  • »
  • NEWS
  • »
  • kerala
  • »
  • വന്ദേഭാരത് പരീക്ഷണയോട്ടം തുടരുന്നു; ആറ് മണിക്കൂർ ഏഴ് മിനിട്ടിൽ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്

വന്ദേഭാരത് പരീക്ഷണയോട്ടം തുടരുന്നു; ആറ് മണിക്കൂർ ഏഴ് മിനിട്ടിൽ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്

ആദ്യ പരീക്ഷണയോട്ടത്തിൽ വന്ദേ ഭാരത് ഏഴ് മണിക്കൂർ കൊണ്ട് കണ്ണൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 12.10 നാണ് കണ്ണൂരിൽ എത്തേണ്ട സമയം

  • Share this:

    തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പരീക്ഷണയോട്ടം തുടരുന്നു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് വന്ദേ ഭാരത് ട്രയൽ റൺ നടത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.08ന് പുറപ്പെട്ട വന്ദേ ഭാരത് മൂന്ന് മണിക്കൂറും 20 മിനിട്ടും എടുത്ത് 8.28ന് എറണാകുളം നോർത്ത് (എറണാകുളം ടൗൺ) റെയിൽവേ സ്റ്റേഷനിലെത്തി. തിരുവനന്തപുരത്ത് നിന്ന് 50 മിനിട്ട് കൊണ്ടാണ് വന്ദേഭാരത് കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയയത്. 2.15 മണിക്കൂർകൊണ്ട് തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തെത്തി.

    സ്റ്റേഷൻഎത്തിച്ചേർന്ന സമയംപുറപ്പെട്ട സമയംയാത്രാസമയം
    തിരുവനന്തപുരം –5.08 AM
    കൊല്ലം5.58 AM06.02 AM50 മിനിട്ട്
    കോട്ടയം7.23 AM7.30 AM2,15 മണിക്കൂർ
    എറണാകുളം നോർത്ത്8.28 AM8.35 AM3.20 മണിക്കൂർ
    തൃശൂർ 9.38 AM 9.40 AM 4.30 മണിക്കൂർ
    തിരൂർ 10.45 AM 10.48 AM 5.37 മണിക്കൂർ
    കോഴിക്കോട് 11.17 AM 6.09 മണിക്കൂർ
    കണ്ണൂർ

    പരീക്ഷണയോട്ടം നടത്തുന്ന വന്ദേ ഭാരത് ഏഴ് സ്റ്റേഷനുകളിൽ നിർത്തും. ഓരോ സ്റ്റേഷനിലും 2 മിനിട്ടാണ് നിർത്തുന്നത്. തിരുവനന്തപുരം ഡിവിഷനിലെ റെയിൽവേ ഉദ്യോഗസ്ഥരും ലോക്കോ പൈലറ്റുമാണ് വന്ദേ ഭാരത് എക്സ്പ്രസിന്‍റെ പരീക്ഷണയാത്രയിലുള്ളത്. ഷൊര്‍ണൂരില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ പാലക്കാട് ഡിവിഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തൃശൂരില്‍നിന്ന് കയറും. അവിടെനിന്ന് ക്രൂ ചേഞ്ച് ഉണ്ടാകും.

    ആദ്യ പരീക്ഷണയോട്ടത്തിൽ വന്ദേ ഭാരത് ഏഴ് മണിക്കൂർ കൊണ്ട് കണ്ണൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 12.10 നാണ് കണ്ണൂരിൽ എത്തേണ്ട സമയം. 2.30-നകം വന്ദേഭാരത് തിരുവനന്തപുരത്തേക്ക് മടങ്ങും.

    അതേസമയം ട്രെയിനിന്റെ ഷെഡ്യൂളും സ്റ്റോപ്പുകളും യാത്രാനിരക്കും റെയിൽവെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്ന സമയം, സ്റ്റോപ്പുകള്‍, നിരക്കുകൾ എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ അറിയിപ്പിലുണ്ടാകും. ഈ മാസം 25നാണ് പ്രധാനമന്ത്രി ഔദ്യോഗികമായി കേരളത്തിന്റെ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.

    Published by:Anuraj GR
    First published: