വാവ സുരേഷിന്റെ ചികിത്സ സൗജന്യമാക്കിയെന്ന് ആരോഗ്യമന്ത്രി; മെഡിക്കൽ ബോർഡും രൂപീകരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
വ്യാഴാഴ്ചയാണ് പാമ്പുകടിയേറ്റ് വാവ സുരേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.
തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ചികിത്സ സൗജന്യമാക്കിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വാവ സുരേഷിനെ പ്രത്യേക വാർഡിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നൽകും. ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു. മെഡിസിൻ വിഭാഗം മേധാവി ഡോ. രവി കുമാർ കുറുപ്പ്, മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. അരുണ, ക്രിട്ടിക്കൽ കെയർ അസോസിയേറ്റ് പ്രൊഫസർ ഡോ.അനിൽ സത്യദാസ്, ഹേമറ്റോളജി വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ.ശ്രീനാഥ് എന്നിവരാണ് ബോർഡിൽ ഉള്ളത്. വാവ സുരേഷിന്‍റെ ആരോഗ്യനില തൃപ്തികരമെന്നും മന്ത്രി പറഞ്ഞു. അണുബാധ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി.
ഈ മാസം 13ന് രാവിലെ പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംഗ്ഷനില്‍ വച്ചാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്. കല്ലേറത്തെ ഒരു വീട്ടില്‍ നിന്നും കുപ്പിയിലാക്കിയ അണലിയെ നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പുറത്തെടുക്കുന്നതിനിടെയാണ് വാവ സുരേഷിന്‍റെ കൈയില്‍ കടിയേറ്റത്. കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രാഥമിക ശൂശ്രൂഷയ്ക്ക് ശേഷം വാവ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
advertisement
''വ്യാഴാഴ്ചയാണ് പാമ്പുകടിയേറ്റ് വാവ സുരേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക പരിശോധനയില്‍ തന്നെ വലത് കൈയില്‍ നീരും വിഷബാധയേറ്റ ലക്ഷണങ്ങളും കാണാന്‍ സാധിച്ചു. രക്തപരിശോധനയിലും വിഷബാധയേറ്റതിന്റെ വ്യതിയാനങ്ങള്‍ കണ്ടെത്തിയിരുന്നു. ഉടന്‍ തന്നെ വാവ സുരേഷിനെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് വിഷബാധ നിര്‍വീര്യമാക്കാനുള്ള ആന്റി സ്‌നേക്ക് വെനം നല്‍കി നിരന്തരം നിരീക്ഷിച്ചു. പാമ്പുകടിയായതിനാല്‍ അതീവ ശ്രദ്ധ ആവശ്യമായിരുന്നു.''- മന്ത്രി ഫേസ്ബുക്കിൽ വ്യക്തമാക്കി. വിഷത്തിന്റെ തീവ്രത കൂടിയതിനാല്‍ നാലുതവണ വിഷം നിര്‍വീര്യമാക്കാനുള്ള ആന്റി വെനം നല്‍കി. ഇതോടൊപ്പം അവശ്യ മരുന്നുകളും പ്ലാസ്മയും നല്‍കി. വിഷം വൃക്കകളെ ബാധിക്കാതിരിക്കാനും ആന്തരിക രക്തസ്രാവം ഉണ്ടാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചുവെന്നും മന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 18, 2020 3:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാവ സുരേഷിന്റെ ചികിത്സ സൗജന്യമാക്കിയെന്ന് ആരോഗ്യമന്ത്രി; മെഡിക്കൽ ബോർഡും രൂപീകരിച്ചു










