ഷമ ഒരു പാവം കുട്ടി; പറഞ്ഞത് സത്യം; സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം കൊടുക്കാൻ പറ്റാത്തതിൽ വിഷമമുണ്ട്; വി.ഡി സതീശൻ
- Published by:Arun krishna
- news18-malayalam
Last Updated:
സിറ്റിങ് എംപിമാർ വന്നപ്പോൾ പ്രായോഗികമായി വനിതകൾക്ക് സീറ്റ് കൊടുക്കാൻ പറ്റിയില്ലെന്ന് വി.ഡി സതീശന്‍ പറഞ്ഞു
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‌റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്ത്രീകളെ അവഗണിച്ചെന്ന എഐസിസി വക്താവ് ഷമാ മുഹമ്മദിന്‍റെ ആരോപണം ശരിവെച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
‘‘വനിതകൾക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്നു ഷമ പറഞ്ഞതു ശരിയാണ്. അത് സത്യമാണ്. ആവശ്യമായ പ്രാതിനിധ്യം കൊടുക്കാൻ ഞങ്ങൾക്കു പറ്റിയില്ല. അതിൽ വിഷമമുണ്ട്. ചെയ്യണ്ടതായിരുന്നു. സിറ്റിങ് എംപിമാർ വന്നപ്പോൾ പ്രായോഗികമായി വനിതകൾക്ക് സീറ്റ് കൊടുക്കാൻ പറ്റിയില്ല. ആദ്യത്തെ രാജ്യസഭാ സീറ്റ് വന്നപ്പോൾ വനിതയ്ക്ക് അല്ലേ കൊടുത്തത്. ഇനിയൊരു അവസരം വരുമ്പോൾ തീർച്ചയായും പരിഹരിക്കും. വനിതകളെ വേണ്ടവിധത്തിൽ പരിഗണിക്കാൻ പറ്റിയില്ലെന്നതിൽ നേതൃത്വത്തിനു കുറ്റബോധമുള്ള കാര്യമാണ്’’.–സതീശൻ പറഞ്ഞു.
advertisement
എന്നാല്‍ ഷമയുടെ പ്രതികരണത്തെ തള്ളി കൊണ്ട് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ സ്വീകരിച്ച നിലപാടിനെ പ്രതിരോധിക്കാനാണ് വി.ഡി സതീശന്‍ ശ്രമിച്ചത്.
"ഷമ ഒരു പാവം കുട്ടിയാണ്. അവരുമായി ഞാൻ സംസാരിച്ചു. പാർട്ടിയുമായി പൂർണ്ണമായും സഹകരിച്ച് മുന്നോട്ട് പോകുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. പ്രസിഡന്റ് പറഞ്ഞത് ആ ഉദ്ദേശത്തിലല്ല. കോൺഗ്രസിനെതിരെ ഒരു കാര്യവും പരസ്യമായി പറയില്ലെന്നും കോൺഗ്രസിനുവേണ്ടി പ്രവർത്തിക്കാൻ കേരളത്തിൽ കൂടുതൽ സമയം ചെലവഴിക്കുമെന്നും ഷമ പറഞ്ഞു.’’–സതീശൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
March 11, 2024 2:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഷമ ഒരു പാവം കുട്ടി; പറഞ്ഞത് സത്യം; സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം കൊടുക്കാൻ പറ്റാത്തതിൽ വിഷമമുണ്ട്; വി.ഡി സതീശൻ


