'ജനാധിപത്യത്തിന്റെ വിജയം'; ഹൈക്കോടതി വിധി യുഡിഎഫിനെ അപഹസിക്കാന്‍ ശ്രമിച്ചവരുടെ മുഖത്തേറ്റ അടി; വി.ഡി സതീശന്‍
- Published by:Arun krishna
- news18-malayalam
Last Updated:
തൃപ്പൂണിത്തുറയില്‍ കെ. ബാബു പൊരുതി നേടിയ വിജയത്തെ അപഹസിക്കാനാണ് തുടക്കം മുതല്‍ക്കെ എല്‍.ഡി.എഫും സി.പി.എമ്മും ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: തൃപ്പൂണിത്തുറ എംഎല്‍എ കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് ശരിവച്ച ഹൈക്കോടതി വിധി ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. 2021-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ കെ. ബാബു പൊരുതി നേടിയ വിജയത്തെ അപഹസിക്കാനാണ് തുടക്കം മുതല്‍ക്കെ എല്‍.ഡി.എഫും സി.പി.എമ്മും ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഏതുവിധേനയും കെ. ബാബുവിനെ അയോഗ്യനാക്കാന്‍ സി.പി.എം എല്ലാ അടവുകളും പയറ്റി. ആരോപണങ്ങള്‍ തെളിയിക്കാന്‍ ഹാജരാക്കിയ രേഖകളുടെ വിശ്വസനീയത കോടതിയെ ബോധ്യപ്പെടുത്താന്‍ പോലും ഹര്‍ജിക്കാര്‍ക്കായില്ല. വ്യാജരേഖ ഉണ്ടാക്കിയാണോ കോടതിയെ സമീപിച്ചതെന്ന സംശയം പോലും നിലനില്‍ക്കുന്നുണ്ട്.
advertisement
ജനകീയ കോടതിയുടെ വിധി ഹൈക്കോടതിയും ശരിവച്ചത് ജനാധിപത്യത്തെ ശക്തിപ്പെടുത്തും. കെ. ബാബുവിനേയും യു.ഡി.എഫിനെയും ബോധപൂര്‍വം അപഹസിക്കാന്‍ ശ്രമിച്ചവരുടെ മുഖത്തേറ്റ അടിയാണ് ഹൈക്കോടതി വിധിയെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
April 11, 2024 3:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജനാധിപത്യത്തിന്റെ വിജയം'; ഹൈക്കോടതി വിധി യുഡിഎഫിനെ അപഹസിക്കാന്‍ ശ്രമിച്ചവരുടെ മുഖത്തേറ്റ അടി; വി.ഡി സതീശന്‍