'കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനം മുഖ്യമന്ത്രിയുടെ സ്വാധീനത്തിലെന്ന് വ്യക്തം'; വി.ഡി. സതീശൻ
- Published by:Arun krishna
- news18-malayalam
Last Updated:
ലോകായുക്ത ബില്ലും സർവ്വകലാശാല ഭേദഗതി ബില്ലും ഒപ്പിടില്ലായെന്ന ഗവര്‍ണറുടെ തീരുമാനത്തെ പ്രതിപക്ഷം സ്വാഗതം ചെയ്യുന്നു.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിച്ചത് മുഖ്യമന്ത്രിയുടെ സ്വാധീനത്താലാണെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള നാടകമാണ് നടക്കുന്നതെന്നും സതീശന്‍ പറഞ്ഞു.കണ്ണൂർ സർവകലാശാല വിഷയം ഉയർത്തി കൊണ്ടുവന്നത് പ്രതിപക്ഷമാണ്. മുഖ്യമന്ത്രി ഗവർണറുടെ അടുത്തെത്തി ശുപാർശ ചെയ്യുന്നത് ചരിത്രത്തിൽ ആദ്യമാണെന്നും സതീശന്‍ പറഞ്ഞു.
കണ്ണൂരിലെ ചരിത്ര കോൺഗ്രസിൽ നടന്ന കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ എന്താണ് ഗവർണർ പറയുന്നതെന്ന് വ്യക്തമല്ല. അത് ഗവർണർ പറയുന്ന കാര്യങ്ങൾക്ക് മറുപടി കൊടുക്കേണ്ടത് ആഭ്യന്തരവകുപ്പിൻറെ കൂടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയാണ്. പ്രതിപക്ഷം അല്ല അതിന് മറുപടി നല്‍കേണ്ടത്.
കണ്ണൂരില്‍ ഗവർണറെ ആക്രമിക്കാനുള്ള ശ്രമം ഉണ്ടായോ? ആക്രമിക്കാൻ ശ്രമിച്ച ആളുകളെ സംരക്ഷിച്ചോ? പ്ലക്കാർഡ് നേരത്തെ തയ്യാറാക്കി കൊണ്ടുവന്നതാണോ? യോഗം കലക്കാൻ നേരത്തെ തീരുമാനിച്ചതാണോ? എന്നൊക്കെ മറുപടി പറയേണ്ടത് മുഖ്യമന്ത്രി തന്നെയാണ്.
advertisement
ലോകായുക്ത ബില്ലും സർവ്വകലാശാല ഭേദഗതി ബില്ലും ഒപ്പിടില്ലായെന്ന ഗവര്‍ണറുടെ തീരുമാനത്തെ പ്രതിപക്ഷം സ്വാഗതം ചെയ്യുന്നു.ലോകായുക്ത ഓർഡിനൻസ് വന്നപ്പോൾ നേരിട്ട് യുഡിഎഫ് പ്രതിനിധി സംഘം പോയി അദ്ദേഹത്തോട് അഭ്യർത്ഥിച്ചതാണ്. ഇത് നിയമവിരുദ്ധമാണ്. അന്ന് ഓർഡിനൻസിൽ അദ്ദേഹം ഒപ്പുവെച്ചു. അന്ന് ഇവര് ഒന്നു ചേർന്നു. ഇപ്പൊ ബിൽ ഒപ്പുവെക്കില്ല എന്നുള്ള നിലപാടെടുത്തിരിക്കുന്നു.
നിയമവിരുദ്ധമായ ബിൽ ഒപ്പ് വെക്കരുത് എന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്. അതുപോലെ സർവ്വകലാശാല ബില്ലും സ്വയംഭരണ അധികാരത്തെ ഇല്ലാതാക്കി സർവ്വകലാശാലയെ സർക്കാരിൻറെ ഡിപ്പാർട്ട്മെൻ്റ് ആക്കി തരംതാഴ്ത്തുകയാണെന്നും സതീശന്‍ പറഞ്ഞു.
advertisement
ആർഎസ്എസ് മേധാവിയെ വീട്ടിൽ പോയി കണ്ട ഗവര്‍ണറുടെ നടപടി ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ല. പ്രോട്ടോക്കോളിനെ കുറിച്ച് വാശി പിടിക്കുന്ന ഗവർണർ ആര്‍എസ്എസ് മേധാവിയെ കാണുന്നതിൽ പ്രോട്ടോക്കോൾ നോക്കിയോ എന്നും സതീശന്‍ കുറ്റപ്പെടുത്തി. ആർഎസ്എസ് മേധാവിയെ കണ്ടതോടെ ഗവർണർ തൻ്റെ രാഷ്ട്രീയം വ്യക്തമാക്കി. ഗവർണർ ഏത് സമയത്തും സെറ്റിൽമെൻ്റിന് വഴങ്ങുന്നയാളാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
advertisement
ഗവർണറുടെ അത്രയും പ്രിവിലേജുള്ള ഒരാൾ ആർഎസ്എസ് മേധാവി വീട്ടിൽ പോയി കാണുന്നത് അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതാണോ? അല്ല. ആദ്യം മുതലേ ഞങ്ങള് ഗവർണർ തെറ്റ് ചെയ്താൽ ഗവർണറെ ചോദ്യം ചെയ്തിട്ടുണ്ട്. സർക്കാര്‍ തെറ്റ് ചെയ്താൽ സർക്കാരിനെ ചോദ്യം ചെയ്യും. ഞങ്ങള്‍ വിഷയാധിഷ്ഠിതമായി മാത്രമാണ് ഈ വിഷയത്തോട് പ്രതികരിച്ചിട്ടുള്ളത്. ഇപ്പോഴും അത് തന്നെയാണ് പ്രതിപക്ഷത്തിന്‍റെ നിലപാടെന്നും സതീശന്‍ വ്യക്തമാക്കി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 19, 2022 2:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനം മുഖ്യമന്ത്രിയുടെ സ്വാധീനത്തിലെന്ന് വ്യക്തം'; വി.ഡി. സതീശൻ