KSEB | വാഹന ദുരുപയോഗം; സുരേഷ് കുമാറിനെതിരായ നടപടി രണ്ടു റിപ്പോര്‍ട്ടുകള്‍ക്കു ശേഷം; നോട്ടീസ് നല്‍കിയത് ചട്ടപ്രകാരം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ വാഹനം ഉപയോഗിച്ചതായി വ്യക്തമായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ചട്ടപ്രകാരം പിഴ ആവശ്യപ്പെട്ട് അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളതെന്ന് കെഎസ്ഇബി
തിരുവനന്തപുരം: കെഎസ്ഇബി (KSEB) ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെതിരായ നടപടി രണ്ടു റിപ്പോര്‍ട്ടുകള്‍ക്ക് ശേഷമെന്ന് കെഎസ്ഇബി. ചീഫ് വിജിലന്‍സ് ഓഫീസറുടെയും അതിന്മേലുള്ള ഫിനാന്‍സ് ഡയറക്ടറുടെയും വിശദ പരിശോധനയ്ക്ക് ശേഷം ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ വാഹനം ഉപയോഗിച്ചതായി വ്യക്തമായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ചട്ടപ്രകാരം പിഴ ആവശ്യപ്പെട്ട് അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളതെന്ന് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കുന്നു.
സര്‍ക്കാരില്‍ ഡെപ്യൂട്ടേഷനിലുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉപയോഗിച്ച വാഹനം സുരേഷ് കുമാറിന് ലഭ്യമാക്കാനുള്ള ഒരു ഉത്തരവും ബോര്‍ഡിന്റെ ബന്ധപ്പെട്ട ഓഫീസുകളില്‍ നിന്നും നല്‍കിയിട്ടില്ല. കമ്പനി സെക്രട്ടറിയും ഭരണ വിഭാഗം സെക്രട്ടറിയും ഇത് അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചിട്ടുണ്ടെന്നും വാഹനം ഉപയോഗിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പുകളും കമ്പനിയില്‍ ലഭ്യമല്ലെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു.
advertisement
വൈദ്യുതി ബോര്‍ഡിലാകട്ടെ ആവശ്യമായ വാടക നല്കി സ്വകാര്യ ആവശ്യത്തിന് ബോര്‍ഡിന്റെ വാഹനങ്ങള്‍ ഉപയോഗിക്കാവുന്ന ഉദ്യോഗസ്ഥര്‍, ഡയറക്ടര്‍മാര്‍, സെക്രട്ടറി, ചീഫ് എഞ്ചിനീയര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, ചീഫ് അക്കൌണ്ട്സ് ഓഫീസര്‍, ലാ ഓഫീസര്‍, ലീഗല്‍ ആന്‍ഡ് ഡിസിപ്ലിനറി എന്‍ക്വയറി ഓഫീസര്‍, ചീഫ് വിജിലന്‍സ് ഓഫീസര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എന്നിവര്‍ക്കു മാത്രമാണ്.
സര്‍ക്കാരില്‍ ഔദ്യോഗിക വാഹനം താമസിക്കുന്ന സ്ഥലത്തേയ്ക്ക് യാത്ര ചെയ്യാന്‍ ഉപയോഗിക്കാന്‍ ഗവണ്മെന്റ് സെക്രട്ടറിമാര്‍ക്കും വകുപ്പ് അദ്ധ്യക്ഷന്മാര്ക്കും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും ഉയര്‍ന്ന പോലീസ് അധികൃതര്‍ക്കും മാത്രമേ അനുമതിയുള്ളൂ.
advertisement
നിയമപ്രകാരം നല്‍കിയിട്ടുള്ള കാരണം കാണിക്കല്‍ നോട്ടീസിന് വ്യക്തമായ മറുപടി നല്കുന്നതിനു പകരം മാധ്യമങ്ങളിലൂടെ അടിസ്ഥാനരഹിതമായ വാദങ്ങള്‍ ഉന്നയിച്ചതിനാലാണ് കെഎസ്ഇബി വിശദീകരണവുമായി രംഗത്തെത്തിയത്.
വൈദ്യുതി ബോര്‍ഡിലാകട്ടെ ആവശ്യമായ വാടക നല്കി സ്വകാര്യ ആവശ്യത്തിന് ബോര്‍ഡിന്റെ വാഹനങ്ങള്‍ ഉപയോഗിക്കാവുന്ന ഉദ്യോഗസ്ഥര്‍, ഡയറക്ടര്‍മാര്‍, സെക്രട്ടറി, ചീഫ് എഞ്ചിനീയര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, ചീഫ് അക്കൌണ്ട്സ് ഓഫീസര്‍, ലാ ഓഫീസര്‍, ലീഗല്‍ ആന്‍ഡ് ഡിസിപ്ലിനറി എന്‍ക്വയറി ഓഫീസര്‍, ചീഫ് വിജിലന്‍സ് ഓഫീസര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എന്നിവര്‍ക്കു മാത്രമാണെന്ന് ബോര്‍ഡ് വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 22, 2022 9:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSEB | വാഹന ദുരുപയോഗം; സുരേഷ് കുമാറിനെതിരായ നടപടി രണ്ടു റിപ്പോര്‍ട്ടുകള്‍ക്കു ശേഷം; നോട്ടീസ് നല്‍കിയത് ചട്ടപ്രകാരം