'ഗുരുവിന്റെ ആശയങ്ങളെ പകർത്തി പ്രസ്ഥാനത്തെ നയിക്കാൻ വെള്ളാപ്പള്ളിയ്ക്ക് കഴിയട്ടെ:' പിണറായി

Last Updated:

യുവത്വത്തിനു വഴികാട്ടാനും എസ്എൻഡിപി യോഗത്തെ സാമ്പത്തികമായി ശക്തിപ്പെടുത്താനും വെള്ളാപ്പള്ളിക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രി

News18
News18
ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ ജീവിതത്തിൽ പകർത്തിക്കൊണ്ട് ഈ പ്രസ്ഥാനത്തെ ഇനിയും കൂടുതൽ കാലം നയിക്കാൻ വെള്ളാപ്പള്ളിയ്ക്ക് കഴിയട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീനാരായണീയം കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് വെള്ളാപ്പള്ളിയെ പുകഴ്ത്തി മുഖ്യമന്ത്രി സംസാരിച്ചത്. യുവത്വത്തിനു വഴികാട്ടാനും എസ്എൻഡിപി യോഗത്തെ സാമ്പത്തികമായി ശക്തിപ്പെടുത്താനും വെള്ളാപ്പള്ളിക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എല്ലാവരെയും ചേർത്തുപിടിക്കുക എന്നാശയമാണ് നവോത്ഥാന നായകനായ ശ്രീനാരായണഗുരു മുന്നോട്ടുവെച്ചത്.കേരളത്തിലെ നവോത്ഥാന ചരിത്രത്തിൽ നിർണായക സ്ഥാനമാണ് എസ്എൻഡിപിക്കുള്ളത്.അറിവാണ് യഥാർ‌ഥ ശക്തിയെന്നും വിദ്യാഭ്യാസമാണ് അത് നേടാനുള്ള ഏകമാര്‍ഗമെന്നും പഠിപ്പിച്ചത് ഗുരുവാണ്.വിദ്യാഭ്യാസം ഇല്ലാതിരുന്ന ഒരു വിഭാഗത്തിന് വിദ്യാഭ്യാസം എത്തിക്കാൻ എസ്എൻഡിപി പ്രവർത്തിച്ചു.ഗുരു ദർശനങ്ങൾ നടപ്പിലാക്കുന്നതിന് എസ്എൻഡിപി യോഗം വഹിച്ച പങ്ക് നിർണായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽ ഇപ്പോഴും ജാതി ചിന്തയും അതിന്റെ ഭാഗമായുള്ള വേർതിരിവുകളും നിലനിൽക്കുന്നു. സമൂഹത്തിൽ വർഗീയത പടർത്തി മനുഷ്യനെ ഭിന്നിപ്പിക്കാൻ നടത്തുന്ന ബോധപൂർവ്വമായ ശ്രമങ്ങൾ ഗൗരവമായി കാണണം. നാം തൂത്തെറിഞ്ഞ വർഗീയത, അത് ഏതു രൂപത്തിലുള്ളതായാലും, സമൂഹത്തിന് വിനാശകരമാണ്. വർഗീയതയുടെ വിഷവിത്തുക്കൾ മനുഷ്യരുടെ മനസ്സുകളിൽ നട്ടു പിടിപ്പിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയാൻ കഴിണമെന്നും ശ്രീനാരായണഗുരുവിനെപ്പോലെയുള്ളവരെ സ്വന്തമാക്കാൻ ചില വർഗീയ ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഗുരുവിന്റെ ആശയങ്ങളെ പകർത്തി പ്രസ്ഥാനത്തെ നയിക്കാൻ വെള്ളാപ്പള്ളിയ്ക്ക് കഴിയട്ടെ:' പിണറായി
Next Article
advertisement
മോര്‍ച്ചറിയില്‍ സൂക്ഷിച്ച  മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് ഒന്നര വര്‍ഷത്തിനുശേഷം അറസ്റ്റില്‍
മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് ഒന്നര വര്‍ഷത്തിനുശേഷം അറസ്റ്റില്‍
  • മോര്‍ച്ചറിയില്‍ സ്ത്രീയുടെ മൃതദേഹം പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.

  • സിസിടിവി ദൃശ്യങ്ങള്‍ പുത്തുവന്നതോടെ 25-കാരനായ നിലേഷ് ഭിലാലിനെ പോലീസ് അറസ്റ്റ് ചെയ്തു.

  • സര്‍ക്കാര്‍ മോര്‍ച്ചറിയില്‍ കയറി പീഡന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഞെട്ടലുണ്ടാക്കി.

View All
advertisement