ശബരിമല: ദേവസ്വത്തിന്റെ നിലപാട് മാറ്റം ചർച്ചയാക്കേണ്ടെന്ന് വെള്ളാപ്പള്ളി
Last Updated:
ഇനിയെങ്കിലും സുപ്രീം കോടതി വിധി അംഗീകരിക്കാൻ എല്ലാവരും തയ്യാറാകണമെന്നും വെള്ളാപ്പള്ളി
പാലക്കാട് : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന്റെ നിലപാട് മാറ്റം ചർച്ചയാക്കേണ്ടതില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പലരും നിലപാടുകൾ മാറ്റിയിട്ടുണ്ട്. ഇനിയെങ്കിലും സുപ്രീം കോടതി വിധി അംഗീകരിക്കാൻ എല്ലാവരും തയ്യാറാകണമെന്നും വെള്ളാപ്പള്ളി പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
'നിലപാട് ആര് മാറ്റിയാലും തിരുത്തിയാലും അവസാന നിലപാട് പറയുന്നത് സുപ്രീം കോടതിയുടെ ഭരണഘടനാബഞ്ചാണ്. അവർ ഒരു വിധി പറയാൻ വച്ചിട്ടുണ്ട്. അതെന്ത് തന്നെയായാലും അംഗീകരിക്കാൻ എല്ലാവരും തയ്യാറാകണം. ആ പേരില്‍ ഒരു പോര് ഇനി ഈ രാജ്യത്ത് ഉണ്ടാകരുത്' എന്നായിരുന്നു വെള്ളാപ്പള്ളിയുടെ വാക്കുകൾ.
ശബരിമലയിൽ പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ അനുകൂലിക്കുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു.കഴിഞ്ഞ ദിവസം ശബരിമല വിധി പുനഃപരിശോധന ഹർജികൾ സംബന്ധിച്ച വാദം കേൾക്കവെയായിരുന്നു ബോർഡ് ഇക്കാര്യം അറിയിച്ചത്.
advertisement
തുടക്കത്തിൽ യുവതിപ്രവേശനന വിധിയെ എതിർക്കുന്ന നിലപാടാണ് ദേവസ്വം ബോർഡ് സ്വീകരിച്ചിരുന്നത്. ഇക്കാര്യം വാദത്തിനിടയ്ക്ക് ജസ്റ്റിസ് ഇന്ദു മൽഹോത്ര അഭിഭാഷകനോട് ചോദിക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴത്തെ ദേവസ്വം ബോർഡിന്റെ നിലപാടാണ് അറിയിക്കുന്നതെന്നായിരുന്നു ബോർഡിന്റെ മറുപടി. ആവശ്യമെങ്കിൽ പുതിയ ഹർജി നൽകാമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 07, 2019 1:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല: ദേവസ്വത്തിന്റെ നിലപാട് മാറ്റം ചർച്ചയാക്കേണ്ടെന്ന് വെള്ളാപ്പള്ളി










