വെട്ടുകാട് തിരുനാൾ; തിരുവനന്തപുരത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

Last Updated:

മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തിലെ തിരുനാള്‍ പ്രമാണിച്ച് വെള്ളിയാഴ്ച (നവംബര്‍15) ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി ബാധകം.
മുന്‍പ് നെയ്യാറ്റിന്‍കര താലൂക്കില്‍ ഉള്‍പ്പെട്ടിരുന്നതും ഇപ്പോള്‍ കാട്ടാക്കട താലൂക്കില്‍ ഉള്ളതുമായ അമ്പൂരി, വാഴിച്ചല്‍, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറ്റൂര്‍, കുളത്തുമ്മല്‍, മാറനല്ലൂര്‍, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍ എന്നീ വില്ലേജ് പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വെട്ടുകാട് തിരുനാൾ; തിരുവനന്തപുരത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി
Next Article
advertisement
Horoscope Oct 7 | ബന്ധങ്ങളിൽ പോസിറ്റിവിറ്റി ഉണ്ടാകും; പുതിയ സൗഹൃദങ്ങൾ കണ്ടെത്തും: ഇന്നത്തെ രാശിഫലം
ബന്ധങ്ങളിൽ പോസിറ്റിവിറ്റി ഉണ്ടാകും; പുതിയ സൗഹൃദങ്ങൾ കണ്ടെത്തും: ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് ഇന്ന് പോസിറ്റിവിറ്റി, ആത്മവിശ്വാസം, ആഴത്തിലുള്ള ബന്ധങ്ങൾ അനുഭവപ്പെടും.

  • ഇടവം രാശിക്കാർക്ക് അസ്വസ്ഥതയും തെറ്റിദ്ധാരണയും നേരിടേണ്ടി വരും, ക്ഷമ കാണിക്കാൻ പഠിക്കേണ്ടതുണ്ട്.

  • മിഥുനം രാശിക്കാർക്ക് വ്യക്തത, ആകർഷണീയത, ശക്തമായ ബന്ധങ്ങൾ അനുഭവപ്പെടും, പുതിയ സൗഹൃദങ്ങൾ കണ്ടെത്തും.

View All
advertisement