കള്ളപ്പണം വെളുപ്പിക്കൽ; കെഎസ്എഫ്ഇയിൽ വിജിലൻസ് റെയ്ഡ്; കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ

Last Updated:

പരിശോധന നടത്തിയ 40 ബ്രാഞ്ചുകളിൽ  35 ഇടങ്ങളിലും ഗുരുതര വീഴ്ച കണ്ടെത്തിയിട്ടുണ്ട്. 

തിരുവനന്തപുരം: സംസ്ഥാനത്തെ കെ എസ് എഫ് ഇ ബ്രാഞ്ചുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള ഗുരുതര ക്രമക്കേടുകളാണ് 'ഓപ്പറേഷൻ ബചത്' എന്ന പരിശോധനയിൽ കണ്ടെത്തിയത്. പരിശോധന നടത്തിയ 40 ബ്രാഞ്ചുകളിൽ  35 ഇടങ്ങളിലും ഗുരുതര വീഴ്ച കണ്ടെത്തിയിട്ടുണ്ട്.
പത്ത് ലക്ഷത്തിന് മുകളിലുള്ള ചിട്ടികളിൽ വ്യാപകമായി കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പല ബ്രാഞ്ചുകളിൽ നിന്നും നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി വിജിലൻസ് സംഘം അറിയിച്ചു. പൊള്ളച്ചിട്ടികൾ വ്യാപകമായി എല്ലാ ബ്രാഞ്ചുകളിലും നടത്തുന്നുണ്ട്.
advertisement
ചിട്ടിയിലെ ആദ്യ ഗഡു ട്രഷറിയിലോ ദേശസാൽകൃത ബാങ്കുകളിലോ അടക്കണം എന്നതാണ് ചട്ടം. എന്നാൽ ഇക്കാര്യം പാലിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കെ എസ് എഫ് ഇ ജീവനക്കാർ ബിനാമി പേരിൽ ചിട്ടി പിടിക്കുന്നത് വ്യാപകമാണെന്നും പരിശോധനയിൽ തെളിഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കള്ളപ്പണം വെളുപ്പിക്കൽ; കെഎസ്എഫ്ഇയിൽ വിജിലൻസ് റെയ്ഡ്; കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ
Next Article
advertisement
ലോകകപ്പ് വിജയം: കുതിച്ചു കയറി ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങളുടെ ബ്രാൻഡ് വാല്യു
ലോകകപ്പ് വിജയം: കുതിച്ചു കയറി ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങളുടെ ബ്രാൻഡ് വാല്യു
  • ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങളുടെ ബ്രാൻഡ് മൂല്യം ലോകകപ്പ് വിജയത്തോടെ 50 ശതമാനത്തിലധികം ഉയർന്നു.

  • സ്മൃതി മന്ദാന, ഷഫാലി വർമ്മ, ജെമിമ റോഡ്രിഗസ് എന്നിവരുടെ വിപണി മൂല്യം 1 കോടിയിലധികമായി.

  • വാണിജ്യപരമായി നേട്ടമുണ്ടാക്കാൻ ബ്രാൻഡുകൾ ദീർഘകാല പങ്കാളിത്തങ്ങൾ തേടുമെന്ന് മാനേജ്‌മെന്റ് സ്ഥാപനങ്ങൾ.

View All
advertisement