തിരുവനന്തപുകം: സോളാര്‍ കേസുമായി (Solar Case) ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ വിഎസ് അച്യുതാനന്ദനെതിരെ (VS Achuthanandan) നല്‍കിയ മാനനഷ്ടക്കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് (Oomman Chandy) അനുകൂല വിധി. 10.10 ലക്ഷം രൂപ വിഎസ് നഷ്ടപരിഹാരമായി നല്‍കണം. തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതി ജഡ്ജ് ഷിബു ഡാനിയലാണ് വിധി പ്രസ്താവിച്ചത്.
2013 ലാണ് കേസിനാസ്പദമായ വിവാദ പരാമർശം ഉണ്ടായത്. അന്ന് പ്രതിപക്ഷ നേതാവായിരിക്കെയാണ് വി.എസ് ഉമ്മൻചാണ്ടിക്കെതിരെ ആഞ്ഞടിച്ചത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു വി എസ് ആരോപണം ഉന്നയിച്ചത്.
ഈ പരാമർശത്തിൽ വി.എസിനെതിരെ 2014 ലായിരുന്നു ഉമ്മന്‍ ചാണ്ടി കേസ് നല്‍കിയത്. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച വക്കീല്‍ നോട്ടീസില്‍ ഒരു കോടി രൂപയായിരുന്നു നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. കേസ് കോടതിയില്‍ ഫയല്‍ ചെയ്തപ്പോള്‍ 10.10 ലക്ഷം രൂപയായി. അതേസമയം, ഉത്തരവിനെതിരെ അപ്പീലിന് പോകുമെന്ന് വിഎസിന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കി.
ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്നും വിഎസ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു. ഇതിനെതിരെ കേസിനു പോയ ഉമ്മന്‍ചാണ്ടി 2019 സെപ്റ്റംബര്‍ 24ന് കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് കോടതി വിധി പ്രസ്താവിച്ചത്.
Mukesh | 'പൊലീസ് ഉദ്യോഗസ്ഥനെ വർഗീയവാദിയാക്കാൻ ശ്രമിച്ചത് ഇവനാണ്'; മുകേഷ് എംഎൽഎയുടെ പോസ്റ്റ്കൊല്ലം: വാരാന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന ഞായറാഴ്ച ദിവസം കോളേജിൽനിന്ന് മകളെ വിളിക്കാൻ പോകുന്നതിനിടെ വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥൻ അപമാനിച്ചുവെന്ന സംഭവത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി നടൻ മുകേഷ് എംഎൽഎ. പർദ്ദ ധരിച്ചെത്തിയ വീട്ടമ്മയെ വസ്ത്രത്തിന്‍റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥൻ അപമാനിച്ചുവെന്നായിരുന്നു ആക്ഷേപം. എന്നാൽ ഈ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ ബോധപൂർവ്വം പോസ്റ്റിടുകയായിരുന്നുവെന്നാണ് മുകേഷ് ആരോപിക്കുന്നത്. മുമ്പ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിനടിയിൽ തെറിവിളിച്ചയാൾ തന്നെയാണ് ഈ സംഭവം വിവാദമാക്കിയതെന്നും മുകേഷ് പറയുന്നു.
കേരള പോലീസിലെ സംഘിയെ കണ്ടുമുട്ടി എന്ന തലക്കെട്ടിലാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ ചാത്തന്നൂര്‍ സ്വദേശിയായ അഫ്‌സല്‍ മണിയില്‍ എന്നയാൾ ഫേസ്ബുക്ക് പോസ്റ്റിട്ടത്. പണ്ട് തന്റെ ഫേസ്ബുക്ക് പോസറ്റിന് താഴെ തെറി വിളിച്ച് കമന്റ് ഇട്ടത് ഇതേ യുവാവാണെന്ന് മുകേഷ് വ്യക്തമാക്കുന്നു. അന്ന് തന്തക്ക് വിളിച്ച് മറുപടി കൊടുത്തതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്.
'നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നു'; ഓച്ചിറ സംഭവത്തിൽ മറുപടി പോസ്റ്റ്ലോക്ക്ഡൗൺ ദിനത്തിൽ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നും നേരിടേണ്ടി വന്ന അനുഭവം പങ്കുവെച്ച് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടി പോസ്റ്റുമായി പിഡിപി പ്രവർത്തകൻ ഷാൻ ഷാനി പള്ളിശ്ശേരിക്കൽ. കോൺഗ്രസ് പശ്ചാത്തലമുള്ള ഒരു കുടുംബം നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുമ്പോൾ എല്ലാവരും ആഘോഷിക്കുകയാണ്.
ഓച്ചിറ എസ് എച്ച് ഒ ആയ വിനോദിനെ കൃത്യമായി അദ്ദേഹത്തിനെയും കുടുംബത്തെയും അറിയുന്ന തങ്ങൾക്കാർക്കും ഏതെങ്കിലും തരത്തിലുള്ള സംഘപരിവാർ പശ്ചാത്തലം വിനോദിൽ നിന്നോ കുടുംബത്തിൽ നിന്നോ നാളിതുവരെ തോന്നിയിട്ടില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.