വാളയാർ കേസ്: ആവശ്യമെങ്കിൽ പുനരന്വേഷണമെന്ന് മന്ത്രി എ കെ ബാലൻ
Last Updated:
പ്രോസിക്യൂഷന് വീഴ്ച പറ്റിയോയെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പരിശോധിയ്ക്കും
പാലക്കാട്: വാളയാർ കേസിൽ ആവശ്യമെങ്കിൽ പുനരന്വേഷണം നടത്തുമെന്ന് മന്ത്രി എകെ ബാലൻ. ഡിഐജിയുടെ റിപ്പോർട്ടിന് ശേഷം നടപടിയെടുക്കും. പ്രോസിക്യൂഷന് വീഴ്ച പറ്റിയോയെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പരിശോധിയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
കേസിൽ കുറ്റക്കാരെ ശിക്ഷിക്കാൻ നടപടികളെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. കുറ്റക്കാരെ രക്ഷപ്പെടാൻ അനുവദിക്കരുത്. അന്വേഷണത്തിലോ പ്രോസിക്യൂഷന്റെ ഭാഗത്തോ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കണം. പോക്സോ കോടതി വിധിക്കെതിരെ അപ്പീൽ പോകാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഇതിനിടെ പ്രതികളിലൊരാളുടെ സിപിഎം ബന്ധത്തിന്റെ തെളിവായി ഫോട്ടോകൾ പുറത്തു വന്നു. എന്നാൽ ആരോപണം സിപിഎം നിഷേധിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 27, 2019 10:56 PM IST