നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • 'വാക്സിൻ നയതന്ത്രം': ഇന്ത്യ കോവിഡ് വാക്സിനുകൾ രാജ്യങ്ങൾ; അറിയാം പൂർണ വിവരങ്ങൾ

  'വാക്സിൻ നയതന്ത്രം': ഇന്ത്യ കോവിഡ് വാക്സിനുകൾ രാജ്യങ്ങൾ; അറിയാം പൂർണ വിവരങ്ങൾ

  സമ്പന്ന രാജ്യങ്ങളുടെ 'വാക്സിൻ ദേശീയത'യെ ആവർത്തിച്ച് വിമർശിച്ച ലോകാരോഗ്യ സംഘടന ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിച്ചു. പുതിയ 'വാക്സിൻ നയതന്ത്ര'ത്തിനാണ് രാജ്യം തുടക്കമിട്ടിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

  News18 Malayalam

  News18 Malayalam

  • Share this:
   ലോകത്തിന് കൂടുതൽ വാക്സിനുകൾ ഇന്ത്യയിൽ നിന്ന് ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് ഉച്ചകോടിയിൽ വ്യക്തമാക്കിയിരുന്നു. ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച ഓക്സ്ഫഡ്-അസ്ട്രാസെനെക്ക വാക്സിൻ എന്നിവ ഉപയോഗിച്ച് ഒരാഴ്ച മുമ്പാണ് രാജ്യം വൻ പ്രതിരോധ വാക്സിൻ യജ്ഞത്തിന് തുടക്കം കുറിച്ചത്.

   അതിനുശേഷം, സർക്കാറിന്റെ 'വാക്സിൻ മൈത്രി' പദ്ധതിയുടെ ഭാഗമായി മറ്റ് പല രാജ്യങ്ങൾക്കും ഇന്ത്യയിൽ നിന്ന് വാക്സിനുകൾ ലഭിച്ചു. സമ്പന്ന രാജ്യങ്ങളുടെ 'വാക്സിൻ ദേശീയത'യെ ആവർത്തിച്ച് വിമർശിച്ച ലോകാരോഗ്യ സംഘടന ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിച്ചു. പുതിയ 'വാക്സിൻ നയതന്ത്ര'ത്തിനാണ് രാജ്യം തുടക്കമിട്ടിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

   ഇന്ത്യ ഇതുവരെ കോവിഡ് വാക്സിൻ നൽകിയ രാജ്യങ്ങൾ ഏതെല്ലാം?

   ബഹ്‌റൈൻ: സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച ഓക്‌സ്ഫഡ്- അസ്ട്രാസെനെക്ക വാക്‌സിൻ വ്യാഴാഴ്ച ബഹ്റൈന് ലഭിച്ചു. രാജ്യത്തിലെ പൗരന്മാർക്കും താമസക്കാർക്കും വാക്സിൻ സൗജന്യമായി നൽകുമെന്ന് ബഹ്റൈൻ അറിയിച്ചിരുന്നു. അടിയന്തര ഉപയോഗത്തിനായി ആംഗ്ലോ-സ്വീഡിഷ് മരുന്ന് കമ്പനിയുടെ വാക്സിന് ജനുവരി 25 ന് ബഹ്റൈൻ അനുമതി നൽകിയിരുന്നു. വാക്‌സിൻ വിതരണം ചെയ്യാൻ ഞങ്ങളോടൊപ്പം പ്രവർത്തിച്ചതിന് നരേന്ദ്ര മോദിക്കും ഇന്ത്യയിലെ ഞങ്ങളുടെ സുഹൃത്തുക്കൾക്കും പ്രധാനമന്ത്രി കൂടിയായ ബഹ്‌റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ നന്ദി അറിയിച്ചു.

   Also Read- സിനിമാ തിയേറ്ററുകളിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കാം; കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം

   ശ്രീലങ്ക: ഇന്ത്യ അരലക്ഷം കോവിഡ് വൈറസ് വാക്സിനുകൾ ശ്രീലങ്കയിലേക്ക് സൗജന്യമായി അയച്ചു. കൊളംബോ വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സെ ഇന്ത്യൻ അംബാസഡർ ഗോപാൽ ബാഗ്ലേയിൽ നിന്ന് കോവിഷീൽഡ് വാക്സിൻ ഏറ്റുവാങ്ങിയതായി ഗോതബായയുടെ ഓഫീസ് അറിയിച്ചു. 22 ദശലക്ഷം ജനങ്ങളുള്ള ദ്വീപ് രാഷ്ട്രം പടിഞ്ഞാറൻ പ്രവിശ്യയിൽ നിന്ന് ആരോഗ്യ പ്രവർത്തകർക്ക് കുത്തിവയ്പ്പ് ആരംഭിക്കുമെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.

   ബ്രസീൽ: ഹനുമാൻ മൃതസഞ്ജീവനി എത്തിച്ചതിനോടാണ്, ഇന്ത്യ കോവിഡ് വാക്സിനുകൾ നൽകിയതിനെ ബ്രസീൽ പ്രസിഡന്റ് ജെയിർ ബോൾസൊനാരോ ഉപമിച്ചത്. കോവിഡ് 19 വാക്സിനുകളുടെ വാണിജ്യ കയറ്റുമതിക്ക് ഇന്ത്യ നേരത്തെ അനുമതി നല്‍കിയിരുന്നു. ആദ്യ ലോഡ് കഴിഞ്ഞ ആഴ്ച ബ്രസീലിലേക്കും മൊറോക്കോയിലേക്കും അയച്ചിരുന്നു.

   ഭൂട്ടാൻ, മാലിദ്വീപ്: ഇന്ത്യയിൽ നിന്ന് കോവിഡ് -19 വാക്സിനുകൾ സ്വീകരിച്ച ആദ്യത്തെ രണ്ട് രാജ്യങ്ങളാണ് ഭൂട്ടാനും മാലിദ്വീപും

   ബംഗ്ലാദേശ്: കരാർ പ്രകാരം ഇന്ത്യയിൽ നിന്ന് 5 ദശലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനുകൾ ബംഗ്ലാദേശിന് തിങ്കളാഴ്ച ലഭിച്ചു. നേരത്തെ 2 ദശലക്ഷം ഡോസ് വാക്സിൻ ധാക്കയ്ക്ക് സൗജന്യമായി നൽകിയിരുന്നു. വാക്സിൻ വഹിച്ചുകൊണ്ടുള്ള ഒരു പ്രത്യേക എയർ ഇന്ത്യ വിമാനം ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിരുന്നു. രാജ്യവ്യാപകമായി വിതരണം ചെയ്യുന്നതിന് മുമ്പായി സ്വകാര്യ ബെക്സിംകോ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ സംഭരണ കേന്ദ്രത്തിൽ സൂക്ഷിക്കാനാണിത്.

   Also Read- പ്രതിദിനകോവിഡ് കേസുകൾ പതിനായിരത്തിൽ താഴെ; ഏഴ് മാസത്തെ ഏറ്റവും കുറഞ്ഞ കണക്കുമായി ഇന്ത്യ

   നേപ്പാൾ: ഇന്ത്യ നൽകുന്ന ഒരു ദശലക്ഷം ഡോസ് വാക്സിൻ ഉപയോഗിച്ച് നേപ്പാൾ ഇതിനകം രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചു.

   സീഷെൽസ്, മൗറീഷ്യസ്, മ്യാൻമർ എന്നിവിടങ്ങളിലേക്കും ഇന്ത്യ വാക്സിനുകൾ എത്തിച്ചിട്ടുണ്ട്.

   ഇന്ത്യയിൽ നിന്നുള്ള കോവിഡ് വാക്സിനായി കാത്തിരിക്കുന്ന രാജ്യങ്ങൾ

   ദക്ഷിണാഫ്രിക്ക: ഫെബ്രുവരി 1 ന് ഇന്ത്യയിൽ നിന്ന് ഒരു ദശലക്ഷം കൊറോണ വൈറസ് വാക്സിൻ ഡോസുകൾ എത്തുമെന്ന് ദക്ഷിണാഫ്രിക്കൻ ആരോഗ്യമന്ത്രി ഡോ. സ്വെലി മഖൈസ് പറഞ്ഞു. ദുബായ് വഴി വാക്സിൻ ഡോസുകൾ വന്ന ശേഷം ഇവ 10 മുതൽ 14 ദിവസത്തിനുശേഷം ഇവ പ്രവിശ്യകൾക്കായി വിതരണം ചെയ്യുമെന്ന് വെർച്വൽ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

   സൗദി അറേബ്യ: സൗദി അറേബ്യയിൽ ഒരാഴ്ചയ്ക്കുള്ളിൽ 3 ദശലക്ഷം വാക്സിനുകൾ സെറം ഇൻസ്റ്റിറ്റ്യൂട്ട് എത്തിക്കും.

   അഫ്ഗാനിസ്ഥാൻ: ആവശ്യമായ റെഗുലേറ്ററി ക്ലിയറൻസുകൾ ലഭിച്ചുകഴിഞ്ഞാല്‍ അഫ്ഗാനിസ്ഥാനിലേക്കുള്ള വിതരണവും ആരംഭിക്കും.

   ലോകാരോഗ്യ സംഘടനയുടെ കോവാക്സ് സംവിധാനത്തിന് വാക്സിനുകൾ വിതരണം ചെയ്യുമെന്നും വിവിധ രാജ്യങ്ങളിലേക്ക് ഘട്ടംഘട്ടമായി കരാർ വിതരണം നടത്തുമെന്നും ഇന്ത്യ അടുത്തിടെ യുഎൻ സുരക്ഷാ സമിതിയെ അറിയിച്ചു. ന്യൂഡൽഹിയിലെ 'വാക്സിൻ നയതന്ത്ര'ത്തിന് കീഴിൽ ആറ് ദശലക്ഷത്തിലധികം ഡോസുകളാണ് ഒമ്പത് രാജ്യങ്ങളിലേക്ക് അയച്ചത്.

   പകർച്ചവ്യാധിയെ നേരിടാൻ സഹായിക്കുന്നതിനായി രാജ്യം മുമ്പ് ഹൈഡ്രോക്സിക്ലോറോക്വിൻ, റെംഡെസിവിർ, പാരസെറ്റമോൾ ഗുളികകൾ, കൂടാതെ ഡയഗ്നോസ്റ്റിക് കിറ്റുകൾ, വെന്റിലേറ്ററുകൾ, മാസ്കുകൾ, കയ്യുറകൾ, മറ്റ് മെഡിക്കൽ സാധനങ്ങൾ എന്നിവ നിരവധി രാജ്യങ്ങളിലേക്ക് അയച്ചിരുന്നു.
   Published by:Rajesh V
   First published:
   )}