'പട്ടികവർഗമാകാൻ ഇനിയെത്രകാലം? പഴശിരാജയുടെ പടയാളികള്‍ക്കൊപ്പം ചുരംകയറിയ കുണ്ടുവടിയര്‍ ചോദിക്കുന്നു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പഴശിരാജയ്ക്ക് തുണ വന്ന എടച്ചേന കുങ്കന്റെ കീഴിലുള്ള നായര്‍ പടയാളികളാണ് കുറിച്യരും കുണ്ടുവടിയരുമെന്നൊക്കെയുള്ള പഠനങ്ങൾ കുണ്ടുവടിയര്‍ക്ക് തിരിച്ചടിയായി
കോഴിക്കോട്: രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിട്ടിട്ടും പട്ടികവര്‍ഗ ലിസ്റ്റിലുള്‍പ്പെടാത്ത ആദിവാസി വിഭാഗമാണ് കുണ്ടുവടിയര്‍. വയനാട്ടില്‍ മാത്രമുള്ള ഈ ആദിവാസികള്‍ പതിറ്റാണ്ടുകളായി സംവരണം നിഷേധിക്കപ്പെട്ട് കഴിയുകയാണ്. കുണ്ടുവടിയരെ പട്ടികവര്‍ഗ ലിസ്റ്റിലുള്‍പ്പെടുത്തമെന്നാവശ്യപ്പെട്ട് കിര്‍ത്താഡ്‌സ് കേന്ദ്ര സര്‍ക്കാറിന് കത്തയച്ചെങ്കിലും ഫലമുണ്ടായില്ല.
പഴശ്ശിരാജയുടെ പടയാളികള്‍ക്കൊപ്പം ചുരംകയറിയ ഗോത്രവിഭാഗം കുണ്ടുവടിയെന്ന പ്രദേശത്ത് താമസിച്ചുപോരുകയായിരുന്നു. ബ്രിട്ടീഷ് സൈന്യത്തിനെതിരെ വീരകേരള വര്‍മ്മ പോരാട്ടം തുടര്‍ന്നപ്പോള്‍ കുറിച്യ വിഭാഗത്തിനൊപ്പം കുണ്ടുവടിയരും മുന്‍നിരയിലുണ്ടായിരുന്നതായി ചരിത്രരേഖകളിലുണ്ട്. കുറിച്യരെയും കുറുമ്മരെയുമൊക്കെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ വയനാട്ടില്‍ മാത്രമുള്ള കുണ്ടുവടിയര്‍ സംവരണമില്ലാത്ത ആദിവാസികളായി തുടര്‍ന്നു.
ആദിവാസികളുടെ പരമ്പരാഗത വസ്ത്രധാരണ രീതിയും കാര്‍ഷിക സംസ്‌കാരവും ഭാഷയുമൊക്കെ പിന്തുടരുന്നവരാണ് കുണ്ടുവടിയര്‍. കാലിമേയ്ക്കലും കൈതോല പായകെട്ടലുമാണ് പ്രധാന തൊഴില്‍. പഴശ്ശിരാജയ്ക്ക് തുണ വന്ന എടച്ചേന കുങ്കന്റെ കീഴിലുള്ള നായര്‍ പടയാളികളാണ് കുറിച്യരും കുണ്ടുവടിയരുമെന്നൊക്കെയുള്ള പഠനങ്ങള്‍ പുറത്തുവന്നിരുന്നു. കുറിച്യരെയിത് ബാധിച്ചില്ലെങ്കിലും കുണ്ടുവടിയര്‍ക്ക് തിരിച്ചടിയായി. അങ്ങനെയാണ് പട്ടികവര്‍ഗ വിഭാഗമല്ലാത്ത കുണ്ടുവടിയരെ ആദിവാസികളായി നിലനിര്‍ത്തിയത്.
advertisement
പട്ടികവര്‍ഗ വിഭാഗത്തിലുള്‍പ്പെടുത്തി സംവരണം അനുവദിക്കണമെന്ന കുണ്ടുവടിയര്‍ വിഭാഗത്തിന്റെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പട്ടികവർഗ ലിസ്റ്റിൽ വരാൻ ഇനിയെത്രകാലം കഴിയണമെന്ന് കുണ്ടുവടിയർ വിഭാഗത്തിന്റെ നേതാവായ രമേശൻ ചോദിക്കുന്നു.
കുണ്ടുവടിയര്‍ ആദിവാസി വിഭാഗമാണെന്നതിനാല്‍ പട്ടികവര്‍ഗമാക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി- പട്ടിക വര്‍ഗ ക്ഷേമ വകുപ്പിന് കീഴിലുള്ള കിര്‍ത്താഡ്‌സും കത്തയച്ചിരുന്നു. കുണ്ടുവടിയർ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടേണ്ടവരാണെന്ന് കിര്‍ത്താഡ്‌സ് മുന്‍ ഡയറക്ടര്‍ വി കെ മോഹന്‍കുമാര്‍ വ്യക്തമാക്കി.
advertisement
പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, മീനങ്ങാടി, പൂതാടി പഞ്ചായത്തുകളിലായി 133 കുടുംബങ്ങളില്‍ 550 കുണ്ടുവടിയരാണ് അവശേഷിക്കുന്നത്.
സ്വസമുദായത്തിലുള്ളവരെയേ ഇവര്‍ മംഗലം ചെയ്യാറുള്ളു. ഇപ്പോഴുള്ള അംഗങ്ങളില്‍ 70 ശതമാനത്തോളവും സ്ത്രീകളാണ്. അധികം പേരും വിധവകള്‍. നായര്‍ വിഭാഗത്തിന്റ മരുമക്കത്തായവും താലിക്കെട്ട് കല്യാണവും ഉള്‍പ്പെടെയുള്ള ആചാരങ്ങള്‍ പിന്തുടരുന്നതാണ് കുണ്ടുവടിയര്‍ ആദിവാസികളല്ലെന്ന വാദത്തിന് ഇന്ധനം പകര്‍ന്നത്. അധികാര തര്‍ക്കം മൂത്തപ്പോള്‍ വടക്കേ വയനാട് കുറിച്യര്‍ക്കും തെക്കേ വയനാട് കുറുമ്മര്‍ക്കും നല്‍കി പഴശ്ശിരാജ പ്രശ്‌നം പരിഹരിച്ചെങ്കിലും കുണ്ടുവടിയര്‍ ചരിത്രത്തില്‍ നിന്ന് തന്നെ നിഷ്‌കാസിതരായി. അവരാണിപ്പോൾ ആദിവാസിയായിട്ടും സംവരണത്തിന് പുറത്തു നിൽക്കുന്നത്.
advertisement
കേരളത്തിൽ പൊതുവേ കാണപ്പെടുന്ന ആദിവാസി വിഭാഗങ്ങൾ ആസ്ട്രലോയിഡുകളോ നീഗ്രോയ്ഡുകളോആണ്. തടിച്ച ചുണ്ട്, പതിഞ്ഞ മൂക്ക്, ചുരുണ്ട തലമുടി തുടങ്ങിയ പ്രത്യേകതകൾ കേരളത്തിലെ ആദിവാസികളിൽ കാണാൻ സാധിക്കും. ആഫ്രിക്കയിലെ നീഗ്രോ വംശജരെപ്പോലെയുള്ള ശരീരപ്രകൃതിയായതുമൂലം ഇവർ കുടിയേറിപ്പാർത്തവരാകാം എന്നാണ് നിഗമനം. കേരളത്തിൽ 37 ആദിവാസി വിഭാഗങ്ങളുള്ളതായിട്ടാണ് സർക്കാരിന്റെ കണക്ക് എങ്കിലും ഇതിൽ കൂടുതൽ വിഭാഗങ്ങൾ ഉണ്ടാകാം എന്നാണ് ഈ രംഗത്ത് ഗവേഷണം നടത്തുന്ന ശസ്ത്രജ്ഞന്മാരുടെ നിഗമനം.
advertisement
കേരളത്തിലെ പട്ടികവർഗ്ഗ ജനസംഖ്യ 1991-ലെ സെൻസർ പ്രകാരം 320967 ആണ്. ഇത് ആകെ ജനസംഖ്യയുടെ 1.03% വരുന്നു. ആദിവാസികൾ പട്ടികവർഗ്ഗക്കാർ എന്നീ പദങ്ങൾ പലപ്പോഴും ഒരേ അർത്ഥത്തിൽ ഉപയോഗിച്ചു കാണുന്നുണ്ട്. സർക്കാരിന്റെ തീരുമാനം അനുസരിച്ച് പട്ടികവർഗ്ഗത്തിൽപ്പെട്ട എല്ലാവരും നരവംശശാസ്ത്രപ്രകാരം ആദിവാസികൾ ആയിക്കൊള്ളണമെന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 30, 2022 6:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പട്ടികവർഗമാകാൻ ഇനിയെത്രകാലം? പഴശിരാജയുടെ പടയാളികള്‍ക്കൊപ്പം ചുരംകയറിയ കുണ്ടുവടിയര്‍ ചോദിക്കുന്നു