144 in Kottayam District | കോട്ടയം ജില്ലയിലെ നിയന്ത്രണങ്ങൾ ഇങ്ങനെ; ഒക്ടോബർ 3 മുതൽ 31 വരെ നിരോധനാജ്ഞ
Last Updated:
21 ഗ്രാമപഞ്ചായത്തുകളിലും നാല് മുനിസിപ്പാലിറ്റികളിലും രോഗബാധിതരുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും എണ്ണം ആശങ്കാജനകമായ വിധത്തില്‍ ഉയര്‍ന്നിരിക്കുകയാണെന്നും വിലയിരുത്തുന്നു.
കോട്ടയം: രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കുന്നതിനായി കോട്ടയം ജില്ലയില്‍ ക്രമിനല്‍ നടപടിക്രമത്തിലെ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ കളക്ടര്‍ എം.അഞ്ജന ഉത്തവിട്ടു. സമ്പര്‍ക്കവ്യാപനം തടയുന്നതിന് ലക്ഷ്യമിടുന്ന നിയന്ത്രണങ്ങള്‍ ഒക്ടോബര്‍ 3 മുതല്‍ ഒരു മാസത്തേക്കാണ്. നിയമ നിര്‍വഹണവുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും അവശ്യസേവന വിഭാഗങ്ങള്‍ക്കും ഇവ ബാധകമായിരിക്കില്ല.
എല്ലാ വകുപ്പുകളും സാധ്യമായ രീതിയില്‍ പരിശ്രമിക്കുമ്പോഴും രോഗം പടരുന്നതിനാല്‍ നിയന്ത്രണങ്ങള്‍ പാലിക്കാതിരിക്കുന്നത് കൂടുതല്‍ കോവിഡ് മരണങ്ങള്‍ക്കും പൊതുജനാരോഗ്യം തകരാറിലാക്കുന്ന സാഹചര്യത്തിനും വഴി തെളിക്കുമെന്ന് കളക്ടറുടെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. 21 ഗ്രാമപഞ്ചായത്തുകളിലും നാല് മുനിസിപ്പാലിറ്റികളിലും രോഗബാധിതരുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും എണ്ണം ആശങ്കാജനകമായ വിധത്തില്‍ ഉയര്‍ന്നിരിക്കുകയാണെന്നും വിലയിരുത്തുന്നു.
You may also like:അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് [NEWS]കോവിഡ് രോഗിയെ പുഴുവരിച്ച നിലയിൽ ഡിസ്ചാർജ് ചെയ്ത സംഭവം: ഡോക്ടർ അടക്കം മൂന്ന് പേർക്ക് സസ്പെൻഷൻ [NEWS] 'ആരും ഐ ഫോണ്‍ തന്നിട്ടുമില്ല, ഞാന്‍ വാങ്ങിയിട്ടുമില്ല'; നിയമ നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല [NEWS]
advertisement
നിയന്ത്രണങ്ങള്‍ ഇങ്ങനെ
- ജില്ലയില്‍ എല്ലാവരും മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. സാമൂഹിക അകലം, മാസ്‌കിന്റെ ഉപയോഗം, സാനിറ്റൈസേഷന്‍ എന്നിവ ഉറപ്പാക്കണം.
വിവാഹച്ചടങ്ങുകള്‍ക്ക് പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേരെയുമാണ് അനുവദിക്കുക.
advertisement
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 02, 2020 9:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
144 in Kottayam District | കോട്ടയം ജില്ലയിലെ നിയന്ത്രണങ്ങൾ ഇങ്ങനെ; ഒക്ടോബർ 3 മുതൽ 31 വരെ നിരോധനാജ്ഞ


