എന്താണ് മുഖ്യമന്ത്രി പറഞ്ഞ ഡിജിറ്റൽ സബ് സ്റ്റേഷൻ?

Last Updated:

നിലവിലുള്ള സബ്സ്റ്റേഷനുകളെക്കാൾ സുരക്ഷിതമാണ് ഡിജിറ്റല്‍ സബ്സ്റ്റേഷന്‍

തിരുവനന്തപുരം ടെക്നോസിറ്റിയുടെ ഭാഗമായി ഡിജിറ്റൽ സബ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന്‍റെ വീഡിയോ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഐ.ടി സ്ഥാപനങ്ങളിൽ തടസമില്ലാതെ വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റൽ സബ് സ്റ്റേഷൻ സ്ഥാപിച്ചത്. ടെക്നോപാർക്കിൽ നേരത്തെ ഡിജിറ്റൽ സബ് സ്റ്റേഷൻ സ്ഥാപിച്ചിട്ടുണ്ട്. എന്തൊക്കെയാണ്  ഡിജിറ്റൽ സബ് സ്റ്റേഷന്‍റെ പ്രത്യേകതകളെന്ന് നോക്കാം...
1. വമ്പന്‍ ഐ ടി കമ്പനികള്‍ എത്തുമ്പോള്‍ സ്വീകരിക്കാന്‍ ഡിജിറ്റലായി ടെക്നോസിറ്റിയും. ആധുനിക ഡിജിറ്റല്‍ സബ്സ്റ്റേഷന്‍ ഒരുക്കിയാണ് ടെക്നോ സിറ്റി വികസനത്തിന്റെ പുതുരൂപങ്ങളിലേക്ക് കടക്കുന്നത്.
2. സ്വീഡിഷ് സാങ്കേതിക വിദ്യ ഉപയോഗിച്ച് 15.92 കോടി രൂപ ചെലവില്‍ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് ഡിജിറ്റല്‍ സബ്സ്റ്റേഷന്‍ നിർമ്മിക്കുന്നത്.
3. ടെക്നോപാർക്കിലിരുന്ന് റിമോട്ട് കൺട്രോളിലൂടെ സബ്സ്റ്റേഷൻ പ്രവർത്തിപ്പിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.
advertisement
4. നിലവിലുള്ള സബ്സ്റ്റേഷനുകളെക്കാൾ സുരക്ഷിതമാണ് ഡിജിറ്റല്‍ സബ്സ്റ്റേഷന്‍. ഓപ്റ്റിക്കൽ കറന്റ് ട്രാൻസ്ഫോമർ, ഓപ്റ്റിക്കൽ പൊട്ടൻഷ്യൽ ട്രാൻസ്ഫോമർ എന്നിവ സ്ഥാപിച്ചത് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കാനാണ്.
5. പരമ്പരാഗതമായ കോപ്പർ കമ്പികൾക്കുപകരം ഫൈബർ ഓപ്റ്റിക്കൽ കേബിൾ വഴിയാണു സബ്സ്റ്റേഷനിലേക്കുള്ള സിഗ്നലുകൾ എത്തുന്നത്. പോത്തന്‍കോട് സബ്സ്റ്റേഷനില്‍ നിന്നും വൈദ്യുതി എത്തുന്നതും കേബിളിലൂടെയാണ്.
6. സബ്സ്റ്റേഷനുള്ളിലെ കണക്‌ഷനുകൾക്ക് അലൂമിനിയം കമ്പിക്കു പകരം അലൂമിനിയം ട്യൂബുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതു പ്രസരണനഷ്ടം കുറയ്ക്കാനും സഹായകരമാകും.
7. വോൾട്ടേജിൽ ഏറ്റക്കുറച്ചിൽ വരാത്ത രീതിയിലുള്ള നിര്‍മ്മാണവും ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
advertisement
ടെക്നോപാർക്കിലെ ഡിജിറ്റൽ സബ് സ്റ്റേഷൻ
2018 ജനുവരിയിലാണ് ടെക്നോപാർക്കിൽ സബ് സ്റ്റേഷൻ സ്ഥാപിക്കുന്നത്. എബിബി ഇന്ത്യയാണ് അവിടെ 11 കിലോ വോൾട്ട് ശേഷിയുള്ള സബ് സ്റ്റേഷൻ സ്ഥാപിച്ചത്. 50000ലേറെ ജീവനക്കാരുള്ള ടെക്നോപാർക്കിലെ 350 കമ്പനികൾക്ക് വൈദ്യുതി നൽകുന്നത് ഈ ഡിജിറ്റൽ സബ് സ്റ്റേഷനാണ്. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സബ് സ്റ്റേഷനാണ് ടെക്നോപാർക്കിലേത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എന്താണ് മുഖ്യമന്ത്രി പറഞ്ഞ ഡിജിറ്റൽ സബ് സ്റ്റേഷൻ?
Next Article
advertisement
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
  • റാഷിദ് ഖാൻ തന്റെ രണ്ടാം വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഓഗസ്റ്റിൽ വിവാഹം കഴിച്ചതായി അറിയിച്ചു.

  • ചാരിറ്റി പരിപാടിയിൽ ഭാര്യയോടൊപ്പം കണ്ടതിനെ തുടർന്ന് റാഷിദ് ഖാന്റെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നു.

  • ഭാര്യയുടെ സ്വകാര്യത മാനിക്കുന്നതിനായി റാഷിദ് ഖാൻ ഭാര്യയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

View All
advertisement