Nationwide Strike | പണിമുടക്കിൽ ഏതൊക്കെ മേഖലകൾ സ്തംഭിച്ചേക്കാം? ഇളവുകൾ എന്തൊക്കെ?

Last Updated:

മോട്ടോർ വാഹന തൊഴിലാളികൾ പണിമുടക്കുന്നതിനാൽ, പൊതുഗതാഗതം ഏറെക്കുറെ സ്തംഭിച്ചേക്കാം. റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവ കേന്ദ്രീകരിച്ച് പരിമിതമായ അളവിൽ സർവീസ് നടത്തുമെന്ന് കെ എസ് ആർ ടി സി അറിയിച്ചിട്ടുണ്ട്

strike
strike
തിരുവനന്തപുരം: രാജ്യത്ത് വിവിധ ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്ക് (Nationwide strike) ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കും. ഇരുപതോളം തൊഴിലാളി സംഘടനകളുടെ (Trade Union Strike) ആഭിമുഖ്യത്തിൽ നടത്തുന്ന പണിമുടക്ക് കേരളത്തിൽ പൂർണമാകുമെന്നാണ് റിപ്പോർട്ട്. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക, കര്‍ഷകരുടെ 6 ആവശ്യങ്ങളടങ്ങിയ അവകാശ പത്രിക ഉടന്‍ അംഗീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മോട്ടോർ വാഹന തൊഴിലാളികൾ പണിമുടക്കുന്നതിനാൽ, പൊതുഗതാഗതം ഏറെക്കുറെ സ്തംഭിച്ചേക്കാം. റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവ കേന്ദ്രീകരിച്ച് പരിമിതമായ അളവിൽ സർവീസ് നടത്തുമെന്ന് കെ എസ് ആർ ടി സി അറിയിച്ചിട്ടുണ്ട്.
കര്‍ഷക തൊഴിലാളി സംഘടനകള്‍, കേന്ദ്ര, സംസ്ഥാന സര്‍വീസ് സംഘടനകള്‍, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, എല്‍ഐസി, ബിഎസ്‌എന്‍എല്‍ ജീവനക്കാരുടെ സംഘടനകള്‍, അധ്യാപക സംഘടനകള്‍, തുറമുഖ തൊഴിലാളികള്‍ എന്നിവരും വ്യാപാര, വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കും. സിപിഎം, കോൺഗ്രസ് അനുകൂല ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പണിമുടക്കിന് മുൻനിരയിലുണ്ട്. അതുകൊണ്ടുതന്നെ പണിമുടക്ക് കേരളത്തിൽ പൂർണമാകുമെന്നാണ് റിപ്പോർട്ട്. പണിമുടക്കിനെ ബാധിക്കുന്ന മേഖലകളും ഇളവ് നൽകിയിട്ടുള്ളവയും ഏതൊക്കെയാണെന്ന് നോക്കാം...
ഇവ പണിമുടക്കിൽ സ്തംഭിച്ചേക്കാം
1. പൊതുഗതാഗതം- മോട്ടോർ വാഹനതൊഴിലാളികൾ പണിമുടക്കുന്നതിനാൽ ബസ്, ടാക്സി, ലോറി സര്‍വീസുകള്‍ സ്തംഭിക്കും
advertisement
2. ഹോട്ടലുകളും വ്യാപാര വാണിജ്യ സ്ഥാപനങ്ങളും
3. ബാങ്കിങ് സേവനങ്ങള്‍
4. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍
5. റേഷന്‍ കടകള്‍
6. എൽഐസി ഓഫീസുകൾ
7. ബി.എസ്.എൻ.എൽ
8. റെയിൽവേ സർവീസ് നടത്തും. എന്നാൽ റെയിൽവേ ഓഫീസുകളിൽ ഉദ്യോഗസ്ഥരുടെ ഹാജർനില കുറഞ്ഞേക്കാം.
ഇവ പണിമുടക്കില്‍ ഇളവുളളത്
1. ആശുപത്രി, മെഡിക്കൽ സ്റ്റോർ സേവനങ്ങള്‍
2. പാല്‍, പത്രം
3. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
4. ആംബുലന്‍സ്
6.വിദേശ ടൂറിസ്റ്റുകളുടെ യാത്ര
advertisement
7.ഫയര്‍ റെസ്ക്യൂ തുടങ്ങിയ അവശ്യ സര്‍വീസുകള്‍
പൊതുപണിമുടക്കിന് കെഎസ്ആര്‍ടിസി അവശ്യസര്‍വീസുകള്‍
28, 29 തീയതികളിലെ പൊതുപണിമുടക്ക് കണക്കിലെടുത്ത് അവശ്യസര്‍വീസുകള്‍ അയക്കുന്നതിന് കെഎസ്ആര്‍ടിസി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ആശുപത്രികള്‍, എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് അത്യാവശ്യ സര്‍വീസുകള്‍ നടത്തും. പോലീസ് സഹായത്തോടെയും ജീവനക്കാരുടെ ലഭ്യത, യാത്രക്കാരുടെ ആവശ്യകത എന്നിവ അനുസരിച്ചും പ്രധാന റൂട്ടുകളില്‍ സര്‍വീസുണ്ടാകും.
ഞായറാഴ്ച സാധാരണയില്‍ കൂടുതല്‍ സര്‍വീസുണ്ടാകും. ബുധനാഴ്ച പരമാവധി സര്‍വീസുകളും അഡീഷണല്‍ സര്‍വീസുകളും ആവശ്യാനുസരണം അയക്കും. സര്‍വീസുകള്‍ സബന്ധിച്ച വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിങ്ങിനും: www.keralartc.com | online.keralartc.com | 0471 2463799, 9447071021, 1800 599 4011.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Nationwide Strike | പണിമുടക്കിൽ ഏതൊക്കെ മേഖലകൾ സ്തംഭിച്ചേക്കാം? ഇളവുകൾ എന്തൊക്കെ?
Next Article
advertisement
സ്ത്രീകള്‍ നയിക്കുന്ന ബെംഗളൂരുവിലെ ഐഫോണ്‍ പ്ലാന്റില്‍ 30,000 പേരെ നിയമിച്ച് ഫോക്‌സ്‌കോണ്‍
സ്ത്രീകള്‍ നയിക്കുന്ന ബെംഗളൂരുവിലെ ഐഫോണ്‍ പ്ലാന്റില്‍ 30,000 പേരെ നിയമിച്ച് ഫോക്‌സ്‌കോണ്‍
  • ബെംഗളൂരുവിലെ ഫോക്‌സ്‌കോണ്‍ ഐഫോണ്‍ പ്ലാന്റില്‍ 30,000 പേരെ നിയമിച്ചു, ഭൂരിഭാഗവും സ്ത്രീകള്‍.

  • പ്ലാന്റിലെ 80% ജീവനക്കാരും 19-24 വയസ്സുള്ള ആദ്യമായി ജോലി ചെയ്യുന്ന സ്ത്രീകളാണ്.

  • 50,000 പേര്‍ക്ക് ജോലി, 20,000 കോടി രൂപ നിക്ഷേപം: റിപ്പോര്‍ട്ട്.

View All
advertisement