'മേയർ ബ്രോ' ഇനി MLA; ആരാകും തലസ്ഥാനത്തെ അടുത്ത മേയർ ?

കെ ശ്രീകുമാറിന് പ്രഥമ പരിഗണന.. എസ് പുഷ്പലത, ആര്‍ പി ശിവജി, പി ബാബു, ഐ പി ബിനു എന്നിവരും സാധ്യത പട്ടികയില്‍

news18
Updated: October 24, 2019, 1:37 PM IST
'മേയർ ബ്രോ' ഇനി MLA; ആരാകും തലസ്ഥാനത്തെ അടുത്ത മേയർ ?
mayor-2019
  • News18
  • Last Updated: October 24, 2019, 1:37 PM IST IST
  • Share this:
തിരുവനന്തപുരം: മേയര്‍ വികെ പ്രശാന്ത് ഇനി വട്ടിയൂര്‍ക്കാവ് എംഎല്‍എ. അപ്പോള്‍ ആരാകൂം തിരുവനന്തപുരം കോര്‍പറേഷന്റെ പുതിയ മേയര്‍. പ്രശാന്തിന് പകരക്കാരനായ് തലസ്ഥാന നഗരത്തിന്റെ പിതാവ് ഇനി ആര് എന്നതാണ് പാര്‍ട്ടിക്കു മുന്നിലുള്ള പ്രധാന ചോദ്യവും. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും, ചാക്ക കൗണ്‍സിലറുമായ കെ ശ്രീകുമാറിന്റെ പേരിനാണ് പ്രഥമ പരിഗണന. മുതിര്‍ന്ന അംഗമെന്ന നിലയിലും, പാര്‍ട്ടിക്കുള്ളിലെയും, കൗണ്‍സിലര്‍മാര്‍ക്കിടയിലെയും സ്വാധീനവുമാണ് കെ ശ്രീകുമാറിന് മുന്‍തൂക്കം നല്‍കുന്നത്.

Also Read-വട്ടിയൂർക്കാവ്: അട്ടിമറിച്ച് 'മേയർ ബ്രോ'

തുടക്കത്തില്‍ മേയര്‍ സ്ഥാനത്തേക്ക് സജീവ പരിഗണനയിലുണ്ടായിരുന്നയാളാണ് ശ്രീകുമാര്‍. ഒടുവില്‍ യുവ കൗണ്‍സിലറായ പ്രശാന്തിനു നറുക്കു വീഴുകയായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ബന്ധുകൂടിയാണ് കെ ശ്രീകുമാര്‍. വി കെ പ്രശാന്തിനെ വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ തന്നെ ബന്ധുവിനെ മേയറാക്കാന്‍ കടകംപള്ളി സുരേന്ദ്രന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോണം ശ്രീകുമാറിന് തിരിച്ചടിയാകാനും സാധ്യതയുണ്ട്.

കൗണ്‍സിലര്‍മാരില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗമാണ് എസ് പുഷ്പലത. നെടുംങ്കാട് വാര്‍ഡ് കൗണ്‍സിലറായ എസ് പുഷ്പലത സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. നിലവില്‍ കോര്‍പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സനും. മുതിര്‍ന്ന അംഗത്തെ പരിഗണിച്ചാല്‍ പുഷ്പലത മേയറാകും. എന്നാല്‍ കോര്‍പറേഷനില്‍ അടുത്ത തവണ മേയര്‍ വനിത സംവരണമാണ്. അതിനാല്‍ ഇപ്പോള്‍ വനിതയെ പരിഗണിക്കേണ്ടതില്ല എന്ന അഭിപ്രായം ഉയര്‍ന്നാല്‍ മറ്റൊരാളെ കണ്ടെത്തേണ്ടി വരും.

Also Read-പ്രളയം ജയിപ്പിച്ച മേയർ ബ്രോ

പുന്നയ്ക്കാമുകള്‍ കൗണ്‍സിലര്‍ ആര്‍പി ശിവജി, വഞ്ചിയൂര്‍ കൗണ്‍സിലര്‍ പി ബാബു എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. പാര്‍ട്ടിയിലെ സീനിയര്‍ എന്ന നിലയില്‍ തന്നെയാണ് ഇവരും പരിഗണിക്കപ്പെടുന്നത്. പാര്‍ട്ടിയില്‍ തര്‍ക്കങ്ങളും, സീനിയര്‍ മുന്‍ഗണന പരിഗണിക്കേണ്ടതില്ലെന്ന് അഭിപ്രായം ഉണ്ടാവുകയും ചെയ്താല്‍ യുവാവ് എന്ന നിലയില്‍ കുന്നുകുഴി കൗണ്‍സിലര്‍ ഐ പി ബിനുവിനു നറുക്കു വീഴാം. ഏറ്റവും കുറവ് ഭൂരിപക്ഷത്തില്‍ കോര്‍പറേഷന്‍ ഭരിക്കുന്നത് കൊണ്ട് തന്നെ മികച്ച പ്രതിഛായയുള്ള കൗണ്‍സിലറെ മേയറായ് കൊണ്ടുവരാന്‍ തന്നെയാകും സിപിഐഎം ശ്രമിക്കുക..

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 24, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading