തിരുവനന്തപുരം: സിപിഎം സ്ഥാനാർഥി വി കെ പ്രശാന്ത് വട്ടിയൂർക്കാവ് മണ്ഡലത്തിൽ വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി കെ മോഹൻ കുമാറിനെയാണ് നിലവിൽ തിരുവനന്തപുരം മേയറായ പ്രശാന്ത് തന്റെ കന്നിയങ്കത്തിൽ പരാജയപ്പെടുത്തിയത്. 14,251 വോട്ടിനാണ് പ്രശാന്ത് ജയിച്ചത്. വിവിപാറ്റ് സ്ലിപ്പുകൾ കൂടി എണ്ണിക്കഴിഞ്ഞ ശേഷമായിരിക്കും അന്തിമഫലപ്രഖ്യാപനം
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലെ മൂന്നാം സ്ഥാനത്തു നിന്നാണ് ഇടതുമുന്നണിയുടെ വിജയക്കുതിപ്പ്. രണ്ടു തവണയും രണ്ടാമത് എത്തിയ ബിജെപി ബഹുദൂരം പിന്നിലായി. തിരുവനന്തപുരത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് 34 കാരനായ പ്രശാന്ത്.
2011 ൽ മണ്ഡലം രൂപീകൃതമായ ശേഷം പ്രതിനിധീകരിച്ചു വന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ലോക് സഭാംഗമായതിനെ തുടർന്നാണ് ഉപ തെരഞ്ഞെടുപ്പ്.
Also Read എറണാകുളത്ത് വിനോദ്; മഴയത്തും വെയിലത്തും വീഴാത്ത കോണ്‍ഗ്രസ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.