ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനുള്ള ഏഴ് കാരണങ്ങൾ എന്തെല്ലാം?

Last Updated:
മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. മിഷനറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട്ടെ മഠത്തിൽ 2014 മുതൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ പലതവണ പീഡിപ്പിച്ചതായുള്ള കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്താനുള്ള കാരണങ്ങൾ
  • കന്യാസ്ത്രീയുടെ പരാതിയിലെ ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചു
  • തനിക്കെതിരായ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയാണെന്ന ഫ്രാങ്കോയുടെ വാദം ചോദ്യം ചെയ്യലിൽ പൊളിഞ്ഞു
  • തുടർച്ചയായുള്ള ചോദ്യം ചെയ്യലിൽ കന്യാസ്ത്രീയുടെ പരാതി ശരിവയ്ക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു
  • നിരപരാധിയാണ്, പരാതിക്കു പിന്നിൽ ഗൂഢാലോചനയുണ്ട് എന്നിങ്ങനെയുള്ള ബിഷപ്പിന്റെ വാദങ്ങൾ പൊളിക്കുന്ന തെളിവുകൾ അന്വേഷണ സംഘം നിരത്തിയതോടെ ഉത്തരമില്ലാതെ ബിഷപ്പ് കുഴങ്ങി
  • കന്യാസ്ത്രീക്കെതിരെ താൻ അച്ചടക്കനടപടി എടുത്തതിലുള്ള വിരോധം മൂലമുള്ള കള്ളക്കേസാണെന്നായിരുന്നു ബിഷപ്പ് പറഞ്ഞത്. എന്നാൽ നടപടി എടുക്കുംമുൻപും പീഡനത്തെക്കുറിച്ചു കന്യാസ്ത്രീ പലർക്കും പരാതി നൽകിയതിന്റെ തെളിവുകൾ അന്വേഷണ സംഘം നിരത്തി
  • കുറവിലങ്ങാട് മഠം സന്ദർശിച്ച തീയതികൾ ഓർമയില്ലെന്നും ഒരുമാസം മുൻപേ നിശ്ചയിച്ചതനുസരിച്ചാണു കന്യാസ്ത്രീക്കൊപ്പം ബന്ധുവിന്റെ സ്വകാര്യ ചടങ്ങിൽ പങ്കെടുത്തതെന്നും ബിഷപ് നിലപാടെടുത്തു. അതേസമയം, പീഡനം നടന്നെന്നു പറയുന്ന തീയതികളിലെല്ലാം ബിഷപ് മഠത്തിലെത്തിയിരുന്നതായി സന്ദർശക റജിസ്റ്ററിലുണ്ടെന്നും ഇതു തിരുത്തിയിട്ടില്ലെന്ന ഫൊറൻസിക് രേഖയുണ്ടെന്നും പൊലീസ് വ്യക്തമാക്കി
  • ആരോപണങ്ങൾ‌ തെളിഞ്ഞതോടെ ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ എന്നീ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനുള്ള ഏഴ് കാരണങ്ങൾ എന്തെല്ലാം?
Next Article
advertisement
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത് ഇന്നത്തെ വില 91,720 രൂപയാണ്.

  • സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • സ്വർണവിലയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ്.

View All
advertisement