വിമാനങ്ങളുടെ എമർജൻസി ലാൻഡിങ്ങിന് എന്തുകൊണ്ട് തിരുവനന്തപുരം?
- Published by:user_57
- news18-malayalam
Last Updated:
അടിയന്തര ഘട്ടങ്ങളിലെ ലാൻഡിങിന് തിരുവനന്തപുരം തെരഞ്ഞെടുക്കുന്നതിന് നിരവധി അനുകൂല ഘടകങ്ങൾ ഉണ്ട്
തിരുവനന്തപുരം: കേരളത്തിൽ വിമാനങ്ങൾ എമർജൻസി – മുൻകരുതൽ ലാൻഡിങ്ങിന് (emergency landing of flights) കൂടുതൽ ആശ്രയിക്കുന്നത് തിരുവനന്തപുരം വിമാനത്താവളമാണ് (Trivandrum International Airport ). ഈ ആഴ്ച രണ്ടാം തവണയാണ് തിരുവനന്തപുരത്ത് വിമാനം മുൻകരുതൽ ലാൻഡിംഗ് നടത്തുന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ദുബായിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുൻചക്രങ്ങളുടെ മേൽപ്പാളി ഇളകിപ്പോയതിനെ തുടർന്ന് മുൻകരുതൽ ലാൻഡിംഗ് ചെയ്തിരുന്നു.
പിന്നാലെയാണ് കരിപ്പൂര്‍ നിന്നും ദമാമിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ടേക്ക് ഓഫിനിടെ പിൻഭാഗം നിലത്തുരസിയതിനെ തുടർന്ന് തിരുവനന്തപുരത്ത് മുൻകരുതൽ ലാൻഡിംഗ് നടത്തിയത്. എല്ലാ വിമാനങ്ങളും യാത്ര തുടങ്ങുമ്പോൾ തന്നെ ഫ്ലൈറ്റ് പ്ലാനിൽ എമർജൻസി ലാന്റിംഗിന് ഉപയോഗപ്പെടുത്താവുന്ന എയർപോർട്ടുകൾ രേഖപ്പെടുത്തണം. ഇതിനായി നിരവധി സാങ്കേതിക ഘടകങ്ങളും വിമാനത്തിന്റെ പ്രത്യേകതയും കണക്കിലെടുക്കും. പൈലറ്റ് ഈ ഘടകങ്ങൾ എല്ലാം പരിശോധിച്ചശേഷമാകും ലാൻഡിങിനായി ഒരു വിമാനത്താവളം ഫ്ലൈറ്റ് പ്ലാനിൽ ഉൾടുത്തുന്നത്.
Also read: കോഴിക്കോട് – ദമാം ഫ്ളൈറ്റിന് 45 മിനിറ്റിൽ തിരുവനന്തപുരത്ത് സുരക്ഷിത ലാൻഡിംഗ് ഒരുക്കിയതെങ്ങനെ?
advertisement
അടിയന്തര ഘട്ടങ്ങളിലെ ലാൻഡിങിന് തിരുവനന്തപുരം തെരഞ്ഞെടുക്കുന്നതിന് നിരവധി അനുകൂല ഘടകങ്ങൾ ഉണ്ട്. തിരുവനന്തപുരത്ത് മികച്ച നീളം കൂടിയ റണ്‍വേ സംവിധാനമുണ്ട്. കാറ്റും കാലാവസ്ഥയും ലാൻഡിങിന് അനുയോജ്യമാണ്. പെട്ടന്നുള്ള കാലാവസ്ഥാ വ്യതിയാനവും തിരുവനന്തപുരം കുറവാണ്.
കൊച്ചിയുമായി താരതമ്യം ചെയ്യുമ്പോൾ വിമാനങ്ങളുടെ എണ്ണവും തിരുവനന്തപുരത്ത് കുറവാണ്. ഒരു വിമാനം അടിയന്തരമായി ലാൻഡ് ചെയ്യേണ്ടി വന്നാൽ മറ്റു വിമാനങ്ങളെ ഏറെനേരം തടഞ്ഞിടേണ്ട സാഹചര്യം ഉണ്ടാകില്ല. വിമാനം എത്തുന്നതിന്റെയും പോകുന്നതിന്റെയും ഫീസ് നിരക്കും കുറവാണ്.
കൂടാതെ എയർ ഇന്ത്യയ്ക്ക് കൂടുതൽ സൗകര്യങ്ങളും തിരുവനന്തപുരത്തുണ്ട്. എയർ ഇന്ത്യ എഞ്ചിനീയറിംഗ് വിഭാഗം തിരുവനന്തപുരം വിമാനത്താവളത്തിനോട് ചേർന്ന് തന്നെയുണ്ട്. പകരം വിമാനം വേണമെങ്കിലും വേഗത്തിൽ ലഭ്യമാക്കാനും എയർ ഇന്ത്യയ്ക്ക് തിരുവനന്തപുരത്ത് കഴിയും.
advertisement
ഇതുകൂടാതെ നഗരത്തോട് കൂടുതൽ അടുത്ത് നിൽക്കുന്ന വിമാനത്താവളമാണ് തിരുവനന്തപുരം. അപകടം ഉണ്ടായാൽ ആശുപത്രി, ഫയർഫോഴ്സ് മറ്റ് അടിയന്തിര സംവിധാനങ്ങളും വേഗത്തിൽ ഒരുക്കാനാകും എന്നതും തിരുവനന്തപുരത്തിന്റെ പ്രത്യേകതയാണ്. ഇക്കാരണങ്ങളാൽ, കൂടുതൽ വിമാനങ്ങളും എമർജെൻസി- മുൻകരുതൽ ലാൻഡിങ്ങിനായി കൂടുതലും തിരുവനന്തപുരത്തെ ആശ്രയിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 24, 2023 9:50 PM IST