മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ വൻതട്ടിപ്പ്; ഒരേ അസുഖത്തിന് നാല് തവണ സഹായം; സമ്പന്ന വിദേശമലയാളിക്ക് ചികിത്സയ്ക്ക് മൂന്നു ലക്ഷം
- Published by:Rajesh V
- news18-malayalam
Last Updated:
ഓപ്പറേഷൻ സിഎംഡിആർഎഫ്' എന്ന പേരിൽ വിജിലൻസ് നടത്തിയ സംസ്ഥാന വ്യാപക മിന്നൽ പരിശോധനയിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനർഹർ പണംതട്ടുന്നത് കണ്ടെത്താൻ കളക്ടറേറ്റുകളിലെ ബന്ധപ്പെട്ട വിഭാഗങ്ങളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. ഏജന്‍റുമാരും ഉദ്യോഗസ്ഥരും ഡോക്ടർമാരും ചേർന്ന് നടത്തുന്നത് വൻതട്ടിപ്പെന്ന് വിജിലൻസ് കണ്ടെത്തി. ‘ഓപ്പറേഷൻ സിഎംഡിആർഎഫ്’ എന്ന പേരിൽ വിജിലൻസ് നടത്തിയ സംസ്ഥാന വ്യാപക മിന്നൽ പരിശോധനയിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്.
ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട വിഭാഗം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരിലുള്ള വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ചാണ് ഏജന്‍റുമാർ തട്ടിപ്പ് നടത്തുന്നത്. മിന്നൽ പരിശോധനക്ക് എസ് പി ഇ എസ് ബിജുമോൻ നേതൃത്വം നൽകി.
കണ്ടെത്തൽ ഇങ്ങനെ
- തിരുവനന്തപുരം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ ഒരു ഏജന്റിന്റെ ഫോൺ നമ്പർ ഉപയോഗിച്ച് അപേക്ഷിച്ച 16 അപേക്ഷകളിൽ ഫണ്ട് അനുവദിച്ചതായി കണ്ടെത്തി.
advertisement
കരൾ സംബന്ധമായ രോഗത്തിന് ചികിത്സ നടത്തിയ രോഗിക്ക് ഹൃദയസംബന്ധമായ രോഗമാണെന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഫണ്ട് അനുവദിച്ചു.
advertisement
- എറണാകുളത്ത് സമ്പന്നനായ വിദേശമലയാളിക്ക് ചികിത്സ സഹായമായി മൂന്ന് ലക്ഷം രൂപയും മറ്റൊരു വിദേശമലയാളിക്ക് 45,000 രൂപയും അനുവദിച്ചു.
- നിലമ്പൂരിൽ മെഡിക്കൽ സർട്ടിഫിക്കറ്റിൽ ചികിത്സക്കായി ചെലവായ തുക രേഖപ്പെടുത്താത്ത അപേക്ഷകളിലും ഫണ്ട് അനുവദിച്ചു. സ്പെഷലിസ്റ്റ് അല്ലാത്ത ഡോക്ടർമാർ ഗുരുതര രോഗങ്ങൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതായും വ്യക്തമായി.
- കോട്ടയം മുണ്ടക്കയം സ്വദേശിക്ക് ഒരേ അസുഖത്തിന് നാല് തവണ തുക അനുവദിച്ചു. കോട്ടയത്തിന് പുറമേ ഇടുക്കിയില്‍ നിന്നും ഇതേ വ്യക്തി തുക തട്ടിയെടുത്തിരുന്നു. ഒരേ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റാണ് എല്ലാ അപേക്ഷയ്ക്കുമൊപ്പം നല്‍കിയത്. ഇതിനായി മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത് കാഞ്ഞിരപ്പള്ളി സർക്കാർ ആശുപത്രിയിലെ എല്ലുരോഗ വിദഗ്ദ്ധനാണെന്നും സാമ്പത്തിക സഹായത്തിന് അപേക്ഷിച്ച ജോർജ് എന്നയാളുടെ പേരിലെ അപേക്ഷയിലെ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ അയാളല്ല അപേക്ഷിച്ചതെന്നും കണ്ടെത്തി.
- ഇടുക്കി, പാലക്കാട്, കാസർകോട് ജില്ലകളിലും ക്രമക്കേടുകൾ കണ്ടെത്തി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 23, 2023 12:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ വൻതട്ടിപ്പ്; ഒരേ അസുഖത്തിന് നാല് തവണ സഹായം; സമ്പന്ന വിദേശമലയാളിക്ക് ചികിത്സയ്ക്ക് മൂന്നു ലക്ഷം