തിരുവനന്തപുരം: വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഉള്ളൂരിലെ വീടിന്റെ ജനൽച്ചില്ലുകൾ തകർത്ത നിലയിൽ. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ ഇവിടം വൃത്തിയാക്കാന്‍ എത്തിയ സ്ത്രീയാണ് ചോരപ്പാടുകളും ജനല്‍ച്ചില്ലുകള്‍ തകര്‍ന്ന നിലയിലും കണ്ടെത്തിയത്.
കാർ പോർച്ചിലും വീടിന്റെ ടെറസിലേക്കുള്ള പടികളിലും ചോരപ്പാടുകളുണ്ട്. മോഷണ ശ്രമമോ, ആക്രമണണോ ആകാമെന്ന് പൊലീസ്. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം നടന്നത്. വീട്ടില്‍ സി.സി.ടി.വിയില്ല. തൊട്ടപ്പുറത്തെ വീട്ടിലെ സി.സി.ടി.വിയില്‍നിന്നുള്ള ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.