സിസ്റ്റർ ലൂസിയെ അപകീർത്തിപ്പെടുത്തുന്നെന്ന് പരാതി; കമ്മീഷൻ കേസെടുത്തു

Last Updated:
തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിയ സമരത്തിൽ പങ്കെടുത്ത് സിസ്റ്റർ ലൂസി കളപ്പുര പരാതി നൽകി. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് കേരള വനിതാ കമ്മീഷനിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസെടുത്തു.
വയനാട് ജില്ലാ പൊലീസ് സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയും വാർത്താക്കുറിപ്പിലൂടെയും മാനന്തവാടി എഫ് സി സി തന്നെ അപകീർത്തിപ്പെടുത്തുകയാണെന്നാണ് സിസ്റ്റർ ലൂസിയുടെ പരാതി. തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനും ഭയപ്പെടുത്താനും എഫ് സി സി പ്രൊവിൻഷ്യൽ സംഘം ശ്രമിക്കുകയാണെന്നും സിസിറ്റർ ലൂസി പറഞ്ഞു.
സന്യസസഭയിൽ ഇത്തരത്തിലുള്ള അതിക്രമങ്ങൾ ഉണ്ടാകരുത്. അതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സിസ്റ്റർ ലൂസി ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിസ്റ്റർ ലൂസിയെ അപകീർത്തിപ്പെടുത്തുന്നെന്ന് പരാതി; കമ്മീഷൻ കേസെടുത്തു
Next Article
advertisement
'ശബരിമല കേന്ദ്രം ഏറ്റെടുക്കും'; പ്രധാനമന്ത്രിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
'ശബരിമല കേന്ദ്രം ഏറ്റെടുക്കും'; പ്രധാനമന്ത്രിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
  • ശബരിമല ക്ഷേത്രം കേന്ദ്രം ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിൽ പറഞ്ഞു.

  • പ്രധാനമന്ത്രിക്ക് ശബരിമലയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

  • ഏകീകൃത സിവിൽ കോഡ് നടപ്പിലായാൽ ശബരിമല പ്രശ്നം തീരുമെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

View All
advertisement