കൊച്ചി: സേവ് ദ ഡേറ്റ് ഉൾപ്പടെ വിവാഹ ഫോട്ടോഷൂട്ടിൽ വ്യത്യസ്തത തേടുന്നവർക്ക് മുന്നിൽ വലിയ അവസരം മുന്നോട്ടുവെച്ച് കൊച്ചി മെട്രോ. ഓടുന്നതും നിർത്തിയിട്ടിരിക്കുന്നതുമായ മെട്രോ ട്രെയിനുകളിൽ വിവാഹ ഫോട്ടോഷൂട്ട് നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. അടുത്തകാലത്തായി വ്യത്യസ്തമാർന്ന സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകൾ മലയാളികൾക്കിടയിൽ വൈറലാണ്. ഈ സാഹചര്യം മുതലെടുത്താൻ വരുമാന വർദ്ധനയ്ക്കായി കൊച്ചി മെട്രോയുടെ പുതിയ പരീക്ഷണം.
വിവാഹ ഫോട്ടോഷൂട്ടിനായി വ്യത്യസ്ത പ്ലാനുകളാണ് കൊച്ചി മെട്രോ മുന്നോട്ട് വെക്കുന്നത്. ഫോട്ടോ ഷൂട്ടിനായി ഒരു കോച്ച് അല്ലെങ്കിൽ മൂന്ന് കോച്ച് ബുക്ക് ചെയ്യാം. നിർത്തിയിട്ടിരിക്കുന്ന ട്രെയിനിലും ഓടുന്ന ട്രെയിനിലും ഷൂട്ട് ചെയ്യാൻ സാധിക്കും. ആലുവ - പേട്ട റൂട്ടിലാണ് സഞ്ചരിച്ചുകൊണ്ടും അല്ലാതെയും ഫോട്ടോ ഷൂട്ട് നടത്താൻ അവസരമുള്ളത്.
നിർത്തിയിട്ടിരിക്കുന്ന ട്രെയിനിൽ രണ്ട് മണിക്കൂർ ഷൂട്ട് ചെയ്യാൻ 5000 രൂപയാണ് നിരക്ക്. മൂന്ന് കോച്ചും വാടകയ്ക്ക് എടുത്താണ് ഷൂട്ട് ചെയ്യുന്നതെങ്കിൽ 12000 രൂപ നൽകേണ്ടിവരും. സഞ്ചരിക്കുന്ന ട്രെയിനിൽ ഷൂട്ട് ചെയ്യണമെങ്കിൽ ഒരു കോച്ചിന് 8000 രൂപയും മൂന്ന് കോച്ചിന് 17500 രൂപയുമാണ് നിരക്ക്. കൂടാതെ ഷൂട്ടിന് മുമ്പ് സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകുകയും വേണം. ഒരു കോച്ചിന് 10000 രൂപയാണ് ഡെപ്പോസിറ്റ്, മൂന്ന് കോച്ചിന് 25000 രൂപയും ഡെപ്പോസിറ്റായി നൽകണം. ഷൂട്ട് കഴിയുമ്പോൾ ഈ തുക കൊച്ചി മെട്രോ അധികൃതർ തിരിച്ച് നൽകും. ഫോട്ടോഷൂട്ടിനായി ദിവസവും സമയവും നൽകി മുൻകൂട്ടി ബുക്ക് ചെയ്യണം.
സിഎന്‍ജി ബസുകള്‍ വാങ്ങാന്‍ 445 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു; ശമ്പള വിഷയം ചര്‍ച്ചയായില്ല
കെ.എസ്.ആർ.ടി.സി.ക്ക് (KSRTC) 445 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 700 സിഎൻജി ബസുകൾ (CNG Bus) വാങ്ങാനാണ് തുക അനുവദിച്ചത്. കിഫ്ബി മുഖാന്തരമാണ് ബസുകള്‍ വാങ്ങുന്നത് . കെ സ്വിഫ്റ്റിന് (K-Swift) കീഴിൽ പത്ത് മാസത്തിനകം ബസുകൾ വാങ്ങാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം. അതേസമയം പ്രതിഷേധങ്ങൾ ഒരു ഭാഗത്ത് തുടരുമ്പോഴും ശമ്പള വിഷയം മന്ത്രിസഭ ചർച്ച ചെയ്തില്ല.
എന്നാൽ കെ.എസ്.ആർ.ടി.സി.യുടെ ഡീസൽ ബസുകൾ സി.എൻ.ജി.യിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനം എങ്ങും എത്തിയിട്ടില്ല. കെ.എസ്.ആർ.ടി.സി.യുടെ ഡീസൽ ബസുകൾ സി.എൻ.ജി.യിലേക്ക് മാറുമെന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനം. ഇതിനായി 100 കോടി രൂപ വകയിരുത്തിയിരുന്നു. ഈ നടപടി പൂർത്തിയാക്കും മുൻപാണ് പുതിയ ബസുകൾ വാങ്ങാൻ സര്‍ക്കാര്‍ തീരുമാനം എടുത്തത്.
Also Read- മൂന്നു കോടിയിലേറെ രൂപ ചെലവഴിച്ച 6000 കല്ലുകളുടെയും പ്രതിഷേധക്കാർക്കെതിരെയുളള കേസുകളുടെയും ഭാവിയെന്ത്?
സി എൻ ജി ഫില്ലിങ് സ്റ്റേഷനുകളും ഇതിനൊടൊപ്പം തുടങ്ങും. കെ.എസ്.ആർ.ടി.സി.ക്ക് ഡിപ്പോയും വർക് ഷോപ്പും ഉള്ള സ്ഥലങ്ങളിൽ സി.എൻ.ജി. ഫില്ലിങ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനാണ് കൂടുതൽ പരിഗണന നൽകുന്നത്. കെ സ്വിഫ്റ്റ് ബസുകൾ ആദ്യ മാസം മികച്ച കളക്ഷൻ നേടിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് കൂടുതൽ ബസുകൾ വാങ്ങാന്‍ അനുമതി നൽകിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.