• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട് യുവ ഡോക്ടറെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട് യുവ ഡോക്ടറെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സുഹൃത്തായ ഡോക്ടറുടെ ഫ്‌ളാറ്റിലാണ് തന്‍സിയയെ മരിച്ചനിലയില്‍ കണ്ടത്.

  • Share this:

    കോഴിക്കോട്: യുവ ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി. വയനാട് കണിയാമ്പറ്റ സ്വദേശിനി തന്‍സിയ(25)യാണ് മരിച്ചത്. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജിലെ പി.ജി. വിദ്യാര്‍ഥിനിയാണ് തൻസിയ. സുഹൃത്തായ ഡോക്ടറുടെ പാലാഴിയിലെ ഫ്‌ളാറ്റിലാണ് തന്‍സിയയെ മരിച്ചനിലയില്‍ കണ്ടത്.

    ബുധനാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ഇന്നലെയാണ് തന്‍സിയ സുഹൃത്തിന്റെ ഫ്‌ളാറ്റിലേക്ക് വന്നത്. ഇന്ന് രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

    Also Read-തൃശൂരിൽ പറമ്പിന് തീപിടിച്ച് ജോലിക്കാരൻ പൊള്ളലേറ്റ് മരിച്ചു

    പൊലീസെത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു.

    Published by:Jayesh Krishnan
    First published: