കിണറ്റിൽ വീണ കോഴിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

Last Updated:

കിണറിലിറങ്ങി കോഴിയെ പുറത്തെടുക്കുന്ന സമയത്ത് അബദ്ധത്തില്‍ കയറിന്റെ പിടിത്തം വിട്ട് കിണറ്റിലേക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

കാസർഗോഡ്: നെട്ടണിഗയില്‍ കിണറ്റില്‍ വീണ കോഴിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണ് മുങ്ങി മരിച്ചു. നെട്ടണിഗെ കിന്നിംഗാര്‍ പടൈമൂലയിലെ പി സതീശന്‍ ആണ് മരിച്ചത്.
വീടിനടുത്തുള്ള രവി നായിക് എന്നയാളുടെ വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കോഴിയെ കിണറിലിറങ്ങി പുറത്തെടുക്കുന്ന സമയത്ത് അബദ്ധത്തില്‍ കയറിന്റെ പിടിത്തം വിട്ട് കിണറ്റിലേക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മറ്റൊരു സംഭവത്തിൽ കാഞ്ഞങ്ങാട് 14 വയസുകാരൻ പുഴയിൽ മുങ്ങിമരിച്ചു. അരയിൽ വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകൻ സിനാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ അരയിൽ കാർത്തിക പുഴയിലാണ് അപകടം. മറ്റ് രണ്ട് കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടി.
advertisement
നീന്തൽ അറിയാതിരുന്ന കുട്ടി ചുഴിയിൽ മുങ്ങിത്താഴുകുകയായിരുന്നു. ഒരു മണിക്കൂർ ശേഷം നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്താനായത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃക്കരിപ്പൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സിനാൻ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കിണറ്റിൽ വീണ കോഴിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement