മലപ്പുറം: സെക്സ് ചാറ്റിങ്ങിലൂടെ ലക്ഷങ്ങൾ തട്ടിയ യുവാവിനെ മലപ്പുറത്ത് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ ഏലംകുളം സ്വദേശി അബ്ദുൽ സമദ് (26) ആണ് മലപ്പുറം പോലീസിന്റെ പിടിയിൽ ആയത്. ലോക്കണ്ടോ ആപ്പ് വഴി ആണ് യുവാവ് തട്ടിപ്പ് നടത്തിയത്.
ആപ്ലിക്കേഷനിൽ അക്കൗണ്ട് തുറന്നു അതിൽ വാട്ട്സ് ആപ്പ് നമ്പർ നൽകി അത് മുഖേന ആണ് തട്ടിപ്പ് നടത്തിയിരുന്നത്. ആപ്ലിക്കേഷനിൽ സ്വന്തം അക്കൗണ്ട് വഴി ചാറ്റ് നടത്താൻ സൗകര്യം ഉണ്ട്. ഇതിൽ സ്ത്രീകളുമായി ചാറ്റ് ചെയ്യാൻ താത്പര്യം ഉള്ളവരെ ക്ഷണിച്ചു കൊണ്ട് സന്ദേശം കാണിക്കും.
മൂന്ന് തരത്തിൽ ആണ് തട്ടിപ്പ്. സ്ത്രീകളുടെ ഫോട്ടോ ലഭിക്കാൻ 300 രൂപ, ചാറ്റിങ് നടത്താൻ 500 രൂപ, നഗ്ന ദൃശ്യം കണ്ട് കൊണ്ട് ചാറ്റിങ് നടത്താൻ 5 മിനുട്ടിന് 1500 രൂപ ഇങ്ങനെ ആണ് നൽകേണ്ട തുക. വാട്ട്സ് ആപ് വഴി നൽകിയ അക്കൗണ്ട് നമ്പറിലേക്ക് തുക അയച്ചാൽ ഫോട്ടോ, വിഡിയോ ഒക്കെ നൽകും. സമദ് ഇത്തരത്തിൽ ഉള്ള മറ്റ് വെബ് സൈറ്റുകളിൽ നിന്നും ഡൗൺ ലോഡ് ചെയ്ത ഫോട്ടോയും വീഡിയോയും ഒക്കെ ആണ് ആളുകൾക്ക് അയച്ച് നൽകിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
TRENDING:LockDown| ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ നാളെ കൊച്ചിയിൽ; യാത്രക്കാരിൽ 27 പേർ ഗര്‍ഭിണികള്‍ [NEWS]18 ദിവസം ജയിൽ, 18 മാസം സസ്പെൻഷൻ; രഹ്ന ഫാത്തിമയെ പിരിച്ചുവിട്ട് BSNL [NEWS]ലോക്ക്ഡൗണിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ 19 മുതൽ ആഭ്യന്തര വിമാന സർവീസുകൾ; കൊച്ചിയിൽ നിന്ന് 12 വിമാനങ്ങൾ [NEWS]വിഡിയോ ചാറ്റിംഗും ഇത്തരത്തിൽ തന്നെ ആണ് നടത്തിയിരുന്നത്. ഇത്തരത്തിൽ ചാറ്റിങ് നടത്തിയത് റെക്കോർഡ് ചെയ്തത് യൂട്യൂബിൽ ഇടും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും സമദ് പണം വാങ്ങിയിരുന്നു. ഇത്തരത്തിൽ പണം നഷ്ടമായ ആളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പോലീസ് നടപടി. ഒന്നര വർഷം കൊണ്ട് 19 ലക്ഷത്തോളം രൂപ സമദിന്റെ അക്കൗണ്ട് വഴി ട്രാൻസ്ഫർ ചെയ്തു എന്ന് ആണ് പോലീസിന്റെ കണ്ടെത്തൽ. ഇയാൾക്ക് ഒപ്പം വേറെയും ആളുകൾ ഉണ്ട് എന്ന നിഗമനത്തിലാണ് പൊലീസ്.
ഇവരെ കണ്ടെത്താൻ ഉള്ള ശ്രമങ്ങൾ തുടരുന്നു. മലപ്പുറം സിഐ പ്രേംജിത്ത്, എസ് ഐ മാരായ സംഗീത്, ഇന്ദിരാ മണി സിവിൽ പോലീസ് ഓഫീസർമാരായ ഹരിലാൽ, ഷൈജൽ, ഹമീദ്, ദിനു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. സാമ്പത്തിക തട്ടിപ്പ്, ഭീഷണിയിലൂടെ പണം തട്ടൽ തുടങ്ങിയ കുറ്റങ്ങൾ ആണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.